Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:24 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയുമുള്‍പ്പെടെ രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്ന വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എംപി കെ.സി. വേണുഗോപാല്‍. ഇത് ഗൗരവമേറിയ വിഷയമാണെന്നും സര്‍ക്കാര്‍ പ്രതികരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യം ഗൗരവകരമാണന്നും തുടര്‍നടപടികള്‍ എന്തു വേണമെന്ന് ആലോചിക്കണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

ചൈനീസ് സര്‍ക്കാരുമായും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള ഷെന്‍ഹുവ ഡേറ്റ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ത്യയിലെ സൈനിക, ശാസ്ത്ര, രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖ വ്യക്തികളെ നിരീക്ഷിച്ച് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നത്. എന്നാല്‍, ചൈനീസ് ഡിജിറ്റല്‍ കമ്പനി വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നാണ് സര്‍ക്കാരിന്റെ പ്രതികരണം. ചൈന വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതു സംബന്ധിച്ച് നേരത്തെ വിവരമുണ്ടായിരുന്നു. ഇതു മുന്നില്‍ കണ്ടാണ് ഇരുനൂറോളം ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചതെന്നാണു സര്‍ക്കാര്‍ വാദം.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സിപിഎം, സിപിഐ നേതാക്കളും ഫോര്‍വേര്‍ഡ് ബ്ലോക്ക് പാര്‍ട്ടിയുടെ വരെ രാഷ്ട്രീയ നേതാക്കള്‍ ചൈനീസ് കമ്പനിയുടെ നിരീക്ഷണ പട്ടികയിലുണ്ട്. എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും ഇതിലുള്‍പ്പെടുമെന്നാണ് വിവരം. 700 രാഷ്ട്രീയ നേതാക്കള്‍ നേരിട്ടും 100 പേരുടെ കുടുംബാംഗങ്ങളും 350 എംപിമാരും മുന്‍ എംപിമാരും ഈ നിരീക്ഷണ വലയത്തില്‍ ഉള്‍പ്പെടുന്നു.

Readers Comment

Add a Comment