Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:10 pm
  • 9th August, 2026
  • Light Rain
28.54°C28.54°C
  • Humidity: 76 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഉത്ഭവത്തെയും പരിണാമത്തെക്കുറിച്ചം സമഗ്രമായ പഠനം നടത്തുന്നതിന് ഒരു വിദഗ്ധ സമിതിയെ പ്രഖ്യാപിച്ചതിനു പിന്നാലെ വിമര്‍ശനവുമായി ഡി.എ.കെ നേതാവും എം.പിയുമായ കനിമൊഴി.

എന്തുകൊണ്ടാണ് ഈ സമിതിയില്‍ ന്യൂനപക്ഷ, ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരംഗം പോലുമില്ലാത്തതെന്നാണ് കനിമൊഴി ചോദിച്ചിത്.
ന്യൂനപക്ഷങ്ങള്‍ക്കും ദളിത് വിഭാഗത്തിനും ഇന്ത്യന്‍ സംസ്‌കാരത്തെ പറ്റി സംസാരിക്കാന്‍ കഴിയില്ലേ? അല്ലെങ്കില്‍ അവര്‍ അയോഗ്യരാണോ?' കനിമൊഴി ട്വീറ്റ് ചെയ്തു.

കേന്ദ്ര പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം 12000 വര്‍ഷം മുമ്പുവരെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഉത്ഭവവും പരിണാമവും ലോകത്തെ മറ്റ് സംസ്‌കാരങ്ങളുമായുള്ള ബന്ധവും പരിശോധിക്കുന്ന പഠനമാണ് നടത്തുന്നത്.

സമിതി അംഗങ്ങളെ തെരഞ്ഞെടുത്തതതില്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്താതെ വേള്‍ഡ് ബ്രാഹ്മിണ്‍ ഫെഡറേഷനില്‍ നിന്നുള്ള ഒരംഗത്തെ ഉള്‍പ്പെടുത്തിയത് പരക്കെ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. പഠന സമിതിയില്‍ ഒരു സ്ത്രീ പോലും ഉള്‍പ്പെട്ടിട്ടില്ല.

കേന്ദ്രത്തിന്റെ വിഭാഗീയപരവും ജാതീയതയും പുരുഷമേധാവിത്വ പരവുമായ സമീപനമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് സംഗീതജ്ഞന്‍ ടി.എം കൃഷ്ണ ആരോപിച്ചു.

Readers Comment

Add a Comment