Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:44 am
  • 18th April, 2024
  • Broken Clouds
26.82°C26.82°C
  • Humidity: 94 %
  • Wind: 0.65 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീന്‍ പ്രതിയായ ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിഷേധം ശക്തമാകുന്നു. എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടാണ് ജില്ലയില്‍ എല്‍ഡിഎഫും ബിജെപിയും പ്രതിഷേധം കടുപ്പിക്കുന്നത്. കമറുദ്ദീന്റെ തൃക്കരിപ്പൂരിലെ വീട്ടിലേക്ക് ബിജെപി ജില്ലാ നേതൃത്വം ഇന്ന് മാര്‍ച്ച് നടത്തും.

കേസില്‍ പ്രതിയായ എം സി കമറുദ്ദീനെതിരെ ഒരോ ദിവസവും പ്രതിഷേധം കൂടുതല്‍ ശക്തമാവുകയാണ്. പ്രശ്ന പരിഹാരത്തിനായി മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്. ഇതിനിടെയാണ് വിഷയത്തില്‍ രാഷ്ട്രീയമായ പ്രതിരോധം തീര്‍ക്കാനുള്ള നീക്കവുമായി എല്‍ഡിഎഫും ബിജെപിയും രംഗത്തെത്തുന്നത്.

കമറുദ്ദീന്റെ രാജി ആവശ്യപ്പെട്ടാണ് ഇരു പാര്‍ട്ടികളുടെയും പ്രതിഷേധം. എംഎല്‍എയുടെ തൃക്കരിപ്പൂരിലെ വീട്ടിലേക്ക് ബിജെപി ജില്ലാ നേതൃത്വം മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

മുസ്ലിം ലീഗിന്റെ ഉന്നത നേതാവെന്ന സ്വാധീനവും എംഎല്‍എ പദവിയും ദുരുപയോഗം നടത്തി കമറുദ്ദീന്‍ തട്ടിപ്പ് നടത്തിയെന്നാണ് ഇടത് മുന്നണിയുടെ ആക്ഷേപം. എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് ജില്ലയിലെ 20 കേന്ദ്രങ്ങളില്‍ ഇന്ന് ജനകീയ വിചാരണ സംഘടിപ്പിക്കും. മഞ്ചേശ്വരം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പരിപാടി നടക്കും.

അതേസമയം വിഷയത്തില്‍ മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ പുതിയ പരാതികളുമായി എത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 15 ദിവസത്തിനകം ആസ്തി സംബന്ധിച്ച കണക്ക് തയാറാക്കിയ ശേഷമാണ് ബാധ്യത തിട്ടപ്പെടുത്തുക. അതിനിടെ ചര്‍ച്ചക്കിടെ കയ്യാങ്കളിയുണ്ടായതും ഗുരുതരമായ ആക്ഷേപത്തിനാണ് വഴിവച്ചത്.

Readers Comment

Add a Comment