Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ, എസ്.ഐ.ഒ സംഘടനകളെ നിരോധിക്കുമോ എന്ന് കേന്ദ്ര സര്‍ക്കാറിനോട് ബി.ജെ.പി എം.പി തേജസ്വി സൂര്യ. ബംഗളൂരു അക്രമത്തിന്റെ പേരിലാണ് പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ സംഘടനകളെ നിരോധിക്കാന്‍ ആലോചിക്കുന്നുണ്ടോയെന്നാണ് ബി.ജെ.പി എം.പി ലോക്‌സഭയില്‍ ചോദിച്ചത്. ടര്‍ക്കിഷ് യൂത്ത് ഫെഡറേഷന്‍ എന്ന സംഘടന ഇസ്ലാമിക് ഭീകരവാദത്തിന് ഫണ്ടു ചെയ്യുന്ന സംഘടനയാണെന്നും ഈ സംഘടനയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ജമാത്തിന്റെ സ്റ്റുഡന്റ് ഇസ്ലാമിക് ഓര്‍ഗനൈസേഷനെതിരെ നടപടി എടുക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ടോ എന്നും ബി.ജെ.പി എം.പി ചോദിച്ചു.

ഇതിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി മറുപടി നല്‍കിയത് ഇങ്ങനെയാണ്. 'ദേശീയ സുരക്ഷയേയും ക്രമസമാധാനത്തേയും ബാധിക്കുന്ന വിധത്തില്‍ ഈ സംഘടനകളുടെ ഭാഗത്തു നിന്ന് പ്രവര്‍ത്തികളുണ്ടായാല്‍ അനുയോജ്യമായ നിയമനടപടികള്‍ നിയമപ്രകാരം കൈക്കൊള്ളുന്നതായിരിക്കും' എന്നാണ്.

എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, എസ്.ഐ.ഒ എന്നീ സംഘടനകളെ നിരോധിക്കുമോയെന്ന് കേന്ദ്രസര്‍ക്കാറിനോട് ബി.ജെ.പി എം.പി
മുസ്‌ലിംകള്‍ക്കെതിരെ നിരന്തരമായി വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നയാളാണ് തേജസ്വി സൂര്യ. അറബ് വനിതകളെ അവഹേളിച്ച് 2015ല്‍ തേജസ്വി സൂര്യ കുറിച്ച ട്വീറ്റ് ആഗോള തലത്തില്‍ തന്നെ വലിയ വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു.

കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ട ശ്രീനിവാസ മൂര്‍ത്തിയുടെ മരുമകന്‍ പി. നവീന്‍ ഒരു ഫേസ്ബുക് പോസ്റ്റില്‍ പ്രവാചകനെ അപമാനിച്ചു എന്നാരോപിച്ച് ഓഗസ്ത് 11-ന് നടന്ന പ്രതിഷേധം അക്രമാസക്തമാവുകയും മൂന്നു പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് എസ്ഡിപിഐയുടെ നേതാക്കള്‍ അടക്കം 206 പേര്‍ അറസ്റ്റിലായി. സര്‍ക്കാര്‍ സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

Readers Comment

Add a Comment