Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:51 am
  • 10th August, 2026
  • Light Rain
25.76°C25.76°C
  • Humidity: 91 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ദല്‍ഹി കലാപത്തില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ദല്‍ഹി പൊലീസിന്റെ കുറ്റപത്രം. ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ചാണ് പൊലീസിന്റെ നടപടി.

സീതറാം യെച്ചൂരിക്ക് പുറമേ സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, എക്കണോമിസ്റ്റ് ജയതി ഘോഷ്, ഡി.യു പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യൂമെന്ററി ഫിലിം മേക്കര്‍ രാഹുല്‍ റോയി എന്നിവര്‍ക്കെകിരെയും കുറ്റപത്രം ചുമത്തിയിട്ടുണ്ട്.

സിഎഎ വിരുദ്ധ പ്രക്ഷോഭകരോട് ഏതറ്റം വരേയും പോകാന്‍ നിര്‍ദേശിച്ചു. പൗരത്വഭേദഗതി നിയമം മുസ്ലിങ്ങള്‍ക്ക് എതിരെന്ന് പ്രചരിപ്പിച്ച് അസംതൃപ്തി പരത്തി. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താ ലക്ഷ്യമിട്ടു എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ഫെബ്രുവരി 23നും 26നും ഇടയില്‍ നടന്ന കലാപത്തില്‍ 53പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 581 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

.

Readers Comment

Add a Comment