Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:39 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഉടന്‍ ആരംഭിക്കും. കണ്ണൂര്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് എസ്പി മൊയ്തീന്‍ കുട്ടിയുടെ മേല്‍നോട്ടത്തില്‍ കാസര്‍ഗോഡ് യൂണിറ്റിലെ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

കാസര്‍ഗോഡ് ഡിവൈഎസ്പി പികെ സുധാകരന്‍, സിഐമാരായ അബ്ദുള്‍ റഹിം, മാത്യു എന്നിവരുടെ സംഘമാണ് എംഎല്‍എയ്ക്കെതിരായ നിക്ഷേപ തട്ടിപ്പ് കേസ് അന്വേഷിക്കുക. പരാതികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. എംസി കമറുദ്ദീനെതിരെ ചന്തേര പൊലീസില്‍ മാത്രം ഇതുവരെയായി 34 പരാതികളിലായി മൂന്ന് കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് രജിസ്റ്റര്‍ ചെയ്തത്. 

ഇതില്‍ 12 കേസുകള്‍ പ്രാഥമിക അന്വേഷണം നടത്തി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ ഒറ്റ കേസായിട്ടാകും ഇനി അന്വേഷണം നടക്കുക.

അതേസമയം മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിന് ശേഷവും പരാതികള്‍ ഉയരുന്നത് എംസി കമറുദ്ദീനും ലീഗ് നേതൃത്വത്തിനും തലവേദനയാവുകയാണ്.

Readers Comment

Add a Comment