Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:35 am
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയുടെ വീട്ടിലും മാനേജിംഗ് ഡയക്ടര്‍ പൂക്കോയ തങ്ങളുടെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തി. നിക്ഷേപ തട്ടിപ്പ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയെ പാണക്കാട്ടേക്ക് വിളിപ്പിച്ചു.

ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപിച്ച പണം തിരിച്ച് നല്‍കുന്നില്ലെന്ന നിക്ഷേപകരുടെ പരാതിയില്‍ കാസര്‍കോട് ചന്തേര സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് എം.സി കമറുദ്ദീന്‍ എംഎല്‍എയുടെയും പൂക്കോയ തങ്ങളുടെയും വീടുകളില്‍ പരിശോധന നടത്തിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അന്വേഷണ സംഘത്തിന്റെ പരിശോധന. പൂക്കോയ തങ്ങളുടെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ ലഭിച്ചതായി സൂചനയുണ്ട്.

അതേസമയം എം.സി കമറുദ്ദീന്‍ എംഎല്‍എയോട് പാണക്കാടെത്താന്‍ ലീഗ് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഫാഷന്‍ ഗോള്‍ഡില്‍ പണം നിക്ഷേപിച്ച ലീഗ് പ്രവര്‍ത്തകരുടെ പരാതി പരിഗണിച്ചാണ് ലീഗ് സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇടപെടുന്നത്. എംഎല്‍എക്കെതിരെ ബിജെപിയും സിപിഎമ്മും പ്രതിഷേധം ശക്തമാക്കിയതോടെ ജില്ലയില്‍ ലീഗ് പ്രതിരോധത്തിലായിട്ടുണ്ട്.


 

Readers Comment

Add a Comment