Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബി.ജെ.പി ഐ.ടി സെല്ലിനെതിരെ ബി.ജെ.പി രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമി. വ്യാജ ഐഡികള്‍ ഉപയോഗിച്ച് തനിക്കെതിരെ ബി.ജെ.പി ഐ.ടി സെല്ലിലെ ചിലര്‍ വ്യക്തിപരമായ ആക്രമണം നടത്തുകയാണെന്ന് സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തു. ബിജെപി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യയുടെ പേരെടുത്ത് പറഞ്ഞാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമര്‍ശനം.
'എനിക്കെതിരായ ആക്രമണത്തില്‍ പ്രകോപിതരായി എന്റെ അനുയായികള്‍ തിരിച്ചും ഇതേ രീതിയില്‍ വ്യക്തിപരമായി ആക്രമണം നടത്തുകയാണെങ്കില്‍ എനിക്ക് ഉത്തരവാദിത്തമില്ല. ബി.ജെ.പി ഐ.ടി സെല്ലിന്റെ തെമ്മാടിത്തത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കില്ലാത്തതുപോലെ എന്റെ അനുയായികളുടെ പ്രത്യാക്രമണത്തിന്റെ ഉത്തരവാദിത്തം എനിക്കുമില്ല'- സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി.
ഇതൊക്കെ അവഗണിക്കണമെന്നും വെറുതെ സമയം കളയരുതെന്നും ഒരാള്‍ ട്വീറ്റിനോട് പ്രതികരിച്ചപ്പോള്‍ ഇത്തരക്കാരെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി മറുപടി നല്‍കിയത്. ബിജെപി മര്യാദാ പുരുഷോത്തമന്മാരുടെ പാര്‍ട്ടിയാണ്. രാവണന്റെയോ ദുശ്ശാസനന്റെയോ പാര്‍ട്ടി അല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
രാമക്ഷേത്രത്തിനും മോദി സര്‍ക്കാരിനുമെതിരാണ് സുബ്രഹ്മണ്യന്‍ സ്വാമി എന്ന് ചില ട്വീറ്റുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.
23.84°C








