Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:11 pm
  • 9th August, 2026
  • Light Rain
28.54°C28.54°C
  • Humidity: 76 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആറന്മുളയില്‍ കോവിഡ് രോഗിയായ യുവതി പീഡനത്തിന് ഇരയായത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട വീഴ്ചകളില്‍ ആരോഗ്യവകുപ്പ് ഉത്തരം പറയണം. കൊലക്കേസ് പ്രതി എങ്ങനെ ആംബുലന്‍സ് ഡ്രൈവറായി, നിയമിച്ചതാര് എന്നീ കാര്യങ്ങളില്‍ അന്വേഷണം നടത്തണം. തലയണക്കടിയില്‍ കത്തി വെച്ചുറങ്ങേണ്ട അവസ്ഥ ഉണ്ടാവില്ലെന്നാണ് അധികാരമേറ്റപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആംബുലന്‍സില്‍ രോഗിക്കു പോലും രക്ഷയില്ലാത്ത അവസ്ഥയാണ് കേരളത്തില്‍ വന്നിരിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Readers Comment

Add a Comment