Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:38 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും പ്രവര്‍ത്തകരുടെ വീടിന് നേരെയും ആക്രമണം. തിരുവനന്തപുരം മുട്ടത്തറയില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി ലീനയുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ഭരണത്തിന് തണലില്‍ ഗൂണ്ടായിസമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പത്തനംതിട്ട നിരണത്തെ കോണ്‍ഗ്രസ് ഓഫീസിന്റെ ജനല്‍ ചില്ലുകളും കൊടിമരവും ഒരു സംഘം അടിച്ചു തകര്‍ത്തു. കണ്ണൂര്‍ തലശേരിയിലെ ചോനാടം അഴീക്കോടന്‍ സ്മാരക വായനശാലക്ക് നേരെയും ബോംബേറുണ്ടായി. വായനശാലയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു.

മലപ്പുറം ഏലംകുളത്ത് ഇന്ദിരാഗാന്ധി സ്തൂപത്തിന് നേരെ കല്ലേറുണ്ടായി. കോഴിക്കോട് കോണ്‍ഗ്രസ്, ലീഗ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. തൂണേരി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലെ ബോര്‍ഡുകളും കൊടികളും നശിപ്പിച്ചു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ സിപിഐഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

പുതുശ്ശേരി മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എം അബ്ദുള്‍ റഹ്മാന്റെ വസതിക്ക് നേരെ ആക്രമണമുണ്ടായി. പുതുശ്ശേരിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷാജിയുടെ വീട്ടില്‍ കയറി സിപിഐഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പരാതിയുണ്ട്.

വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉടനീളം നടക്കുന്നത്. സംസ്ഥാനത്ത് വലിയ രീതിയിലുള്ള അക്രമങ്ങളാണ് സിപിഐഎം അഴിച്ചുവിടുന്നതെന്നും ഭരണത്തിന് കീഴില്‍ ഗൂണ്ടായിസമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

Readers Comment

Add a Comment