Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:24 pm
  • 9th August, 2026
  • Light Rain
28.54°C28.54°C
  • Humidity: 76 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിപിഐഎമ്മിന് മുന്നറിയിപ്പുമായി കെ. സുധാകരന്‍ എംപി. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവച്ച് അക്രമം തുടരാനാണ് സിപിഐഎം തീരുമാനിക്കുന്നതെങ്കില്‍ കണ്ണൂരില്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് കെ. സുധാകരന്റെ പ്രതികരണം. സിപിഐഎം തയാറാണെങ്കില്‍ കരുത്ത് പരിശോധിക്കാമെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

'' സംസ്ഥാന സെക്രട്ടറിയുടെ ആഹ്വാനം കേട്ട് ഇവിടെ ആയുധമെടുത്ത് ആളുകളെ വെട്ടാനും കുത്താനും ഓഫീസുകള്‍ തകര്‍ക്കാനും ഡിവൈഎഫ്ഐയുടെ ഗുണ്ടകള്‍ ഇറങ്ങി പുറപ്പെട്ടാല്‍ കണ്ണൂര്‍ ജില്ലയില്‍ ഞാന്‍ പറയുന്നു വ്യക്തമായി.. തിരിച്ചടിച്ചിരിക്കും. വേണമോ വേണ്ടയോ എന്ന് സിപിഎമ്മിന്റെ ജില്ലാ നേതാക്കന്മാര്‍ക്ക് തീരുമാനിക്കാം. തീരുമാനം അനുകൂലമാണെങ്കില്‍ ആണുങ്ങളെപോലെ പത്രസമ്മേളനം നടത്തി തയാറാണെന്ന് പറയണം. എന്നാല്‍ കരുത്ത് പരിശോധിക്കാം'' എന്നും കെ സുധാകരന്‍ പറഞ്ഞു.

വെഞ്ഞാറമൂട് കൊലപാതകത്തെ തുടര്‍ന്ന കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. ഈ ഓഫീസുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് കെ സുധാകരന്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്.

Readers Comment

Add a Comment