Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വെഞ്ഞാറമൂട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് മന്ത്രി ഇ.പി. ജയരാജന്‍. കൊല നടത്തിയ ശേഷം അക്രമികള്‍ അക്കാര്യം ആദ്യം വിളിച്ചറിയിച്ചത് കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് എം.പിയെ ആണെന്നും ജയരാജന്‍ ആരോപിച്ചു.
കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ച് മടങ്ങവെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. കോണ്‍ഗ്രസ് കൊലപാതകം ആസൂത്രണം ചെയ്യുകയാണ്. കോണ്‍ഗ്രസിെന്റ ചരിത്രം അതാണെന്നും മന്ത്രി പറഞ്ഞു. യു.ഡി.എഫ് ഘടക കക്ഷികളെല്ലാം ഈ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നിലപാടിനൊപ്പണോ എന്ന നയം വ്യക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലക്ഷ്യം നിര്‍വഹിച്ചു എന്ന സന്ദേശമാണ് അക്രമികള്‍ അടൂര്‍ പ്രകാശിന് കൈമാറിയതെന്നാണ് പുറത്തു വന്ന വിവരം. ഇത് ഞെട്ടിക്കുന്നതാണ്. ഇതാണോ കോണ്‍ഗ്രസ് കൈകാര്യം ചെയ്യുന്ന രാഷ്ട്രീയമെന്നും ഇ.പി. ജയരാജന്‍ ചോദിച്ചു. ഈ സംഭവത്തില്‍ സമഗ്ര അേന്വഷണം ആവശ്യമാണ്. എല്ലാ ജില്ലകളിലും ഇത്തരം കൊലപാതക സംഘങ്ങളെ ഉണ്ടാക്കിയിട്ടുണ്ട്. ക്രിമിനലുകളെ സംഘടിപ്പിക്കുന്നത് കോണ്‍ഗ്രസ് ശീലിച്ച കാര്യമാണ്. ആറുപേരെ പാര്‍ട്ടി ഓഫിസിനകത്ത് തീയിട്ട് ചുട്ടുകൊന്നവരാണ് കോണ്‍ഗ്രസുകാരെന്നും അതില്‍ അവര്‍ക്ക് ഒരു മനപ്രയാസവും ഉണ്ടായിട്ടില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
തിരുവോണ നാളില്‍ രണ്ട് ചെറുപ്പക്കാരെ വെട്ടിക്കൊന്നിട്ട് അതിനെ ന്യായീകരിക്കാനും അക്രമികളെ സംരക്ഷിക്കാനുമാണ് പ്രതിപക്ഷ നേതാവ് രംഗത്തു വന്നത്. രാജ്യത്ത് സമാധാനം ഉണ്ടാക്കുന്നതല്ല ഈ നിലപാട്. കേരളത്തിലെ ജനങ്ങള്‍ ഇത് തിരിച്ചറിയണം. കൊലപാതക രാഷ്ട്രീയത്തെ അവസാനിപ്പിക്കാന്‍ ജനങ്ങളുടെ പ്രതികരണം ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
24.47°C








