Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:19 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഫേസ്ബുക്കിന്റെ പരസ്യദാതാക്കളില്‍ ബി.ജെ.പി മുന്നിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഫേസ്ബുക്കിന് ബി.ജെ.പി പരസ്യയിനത്തില്‍ നല്‍കിയത് 4.61 കോടി രൂപ. ബി.ജെ.പിയുമായി ബന്ധപ്പെട്ട മറ്റ് അക്കൗണ്ടുകള്‍ കൂടി പരിഗണിച്ചാല്‍ തുക പത്ത് കോടിയിലധികം വരും. വിദ്വേഷ പ്രസംഗം നടത്തുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഫേസ്ബുക്ക് നടപടിയെടുക്കുന്നില്ലെന്ന പരാതിക്ക് പിന്നാലെയാണ് ഈ കണക്ക് പുറത്തുവന്നത്.

ഫേസ്ബുക്കിന് ഏറ്റവും കൂടുതല്‍ തുക നല്‍കിയ ആദ്യ പത്ത് പരസ്യദാതാക്കളുടെ പട്ടികയിലാണ് ബി.ജെ.പി ഇടംപിടിച്ചത്. ബി.ജെ.പി നേരിട്ട് നല്‍കിയത് നാലരക്കോടിയിലധികം രൂപയും മറ്റ് അനുബന്ധ അക്കൗണ്ടുകളില്‍ നിന്ന് നല്‍കിയത് ആറ് കോടിയോളം രൂപ.

മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോഡി, ഭാരത് കി മന്‍ കി ബാത്, നേഷന്‍ വിത്ത് നമോ എന്നീ പേരുകളിലാണ് ഈ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവ മൂന്നും ചേര്‍ന്ന് ഫേസ്ബുക്കിന് ആകെ നല്‍കിയത് 4 കോടി 92 ലക്ഷം രൂപ. ബിജെപി നേതാവ് ആ4കെ സിന്‍ഹയുടെ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് 65 ലക്ഷം നല്‍കിയിട്ടുണ്ട്. എഫ്ബിയുടെ സ്‌പെന്റിങ് ട്രാക്കറനുസരിച്ച് ഓഗസ്റ്റ് ഇരുപത്തിനാല് വരെയുള്ള കണക്കാണിത്.

ഇക്കാലയളവില്‍ കോണ്‍ഗ്രസ് ചിലവഴിച്ചത് ഒരു കോടി എണ്‍പത്തിനാല് ലക്ഷം രൂപയും ആംആദ്മി പാ4ട്ടി 69 ലക്ഷവും ഫേസ്ബുക്കിന് പരസ്യയിനത്തില്‍ നല്‍കി. ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിര നടപടിയെടുക്കേണ്ടെന്ന് ഫേസ്ബുക്ക് നിര്‍ദേശം നല്‍കിയെന്ന വിവരം പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കമ്പനിക്ക് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ളത് ഇന്ത്യയില്‍ നടപടിയെടുത്താല്‍ ബിസിനസിനെ ബാധിക്കുമെന്ന് ഫേസ്ബുക്ക് ഇന്ത്യ പോളിസി മേധാവി നിര്‍ദേശം നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്.

Readers Comment

Add a Comment