Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:24 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.52 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പെരിയ ഇരട്ട കൊല കേസ് സിബിഐക്ക് വിടാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ച സ്ഥിതിക്ക് , പ്രതികൾക്ക് വേണ്ടി കേസ് നടത്താൻ സർക്കാർ ചെലവഴിച്ച ലക്ഷക്കണക്കിന് തുക സിപിഎമ്മിൽ നിന്നും ഈടാക്കണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.  

സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ പ്രതികൾക്ക് വേണ്ടി കേരള സർക്കാർ അപ്പീൽ പോയത് ഇരകളോട് ചെയ്ത കൊടും ക്രൂരതയാണ്. പ്രോസിക്യുഷൻ ഭാഗത്തു നിന്ന് കൊലപാതകത്തിനിരയായവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. എന്നിട്ടും ലക്ഷങ്ങൾ ചിലവിട്ട് മുൻ സോളിസിറ്റർ ജനറൽ ഉൾപ്പെടെ  പ്രഗത്ഭ അഭിഭാഷകരെ അണിനിരത്തി കേസ് വാദിക്കുകയും സിബിഐ അന്വേഷണം നടക്കാതിരിക്കുന്നതിന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തത് കോടതി വ്യവഹാരങ്ങളുടെ ചരിത്രത്തിലെ ഇരുളടഞ്ഞ അധ്യായമാണ്. 

സിപിഎമ്മിന്റെ അരും കൊലപാതകങ്ങളെ വെള്ളപൂശി പ്രതികളെ മഹത്വവൽക്കരിക്കാനുള്ള പ്രവണത സിപിഎമ്മിൽ വർദ്ധിച്ചുവരികയാണ്. പ്രതികൾ സ്വന്തം പാർട്ടിക്കാരാണെങ്കിൽ സംരക്ഷിക്കാനും രക്ഷപെടുത്താനും സിപിഎം ഭരണ യന്ത്രത്തെ ദുർവിനിയോഗം ചെയ്യുന്നു. പെരിയ കേസിൽ സുപ്രീം കോടതി വരെ കേരള സർക്കാകർ നിയമയുദ്ധം നടത്തിയെന്ന് വരാം.

പൊതു ഖജനാവിലെ പണം ഉപയോഗിച്ച് പ്രതികൾക്ക് വേണ്ടി കോടതി വ്യവഹാരങ്ങൾ സർക്കാർ നടത്തുകവഴി പ്രോസിക്യുഷന്റെ വിശ്വാസ്യതയും നൈതികതയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്ന് കുമ്മനം രാജശേഖരൻ പ്രസ്താവിച്ചു.

Readers Comment

Add a Comment