Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:34 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സെക്രട്ടറിയേറ്റിൽ തീ​പി​ടി​ത്തമുണ്ടാ‍യ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫയലുകള്‍ നശിപ്പിച്ചത് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയെ രക്ഷിക്കാനെന്ന് ചെന്നിത്തല പറഞ്ഞു.

തീപിടിത്തത്തിന് പിന്നില്‍ വലിയ അട്ടിമറിയാണ്. പഴയ ഫാന്‍ കൊണ്ടുവന്ന് കെട്ടിത്തൂക്കി ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു. തീപിടിത്തമുണ്ടായത് യാദൃശ്ചികമല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ചീഫ് സെക്രട്ടറി അവിശ്വാസ് മേത്ത ആയെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സെക്രട്ടറിയേറ്റില്‍ ഫയല്‍ കത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ യു.ഡി.എഫ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ച വൈ​കു​ന്നേ​രം അഞ്ചോടെ സെക്രട്ടറിയേറ്റിലെ പൊ​തു​ഭ​ര​ണ​വ​കു​പ്പ് സ്ഥി​തി ​ചെ​യ്യു​ന്ന നോ​ര്‍ത്ത് സാ​ന്‍ഡ്​​വി​ച്ച്‌ ബ്ലോ​ക്കി​ലാണ് തീപിടിത്തമുണ്ടായത്. ഈ ബ്ലോ​ക്കി​ലെ പ്രോ​േ​ട്ടാ​കോ​ള്‍ ഓഫിസിലും ജ​ല​സേ​ച​ന മ​ന്ത്രി കെ. ​കൃ​ഷ്​​ണ​ന്‍​കു​ട്ടി​യു​ടെ ഓഫിസി​ന്​ സ​മീ​പം വ​രെ​യും തീപ​ട​ര്‍​ന്നു. ചി​ല ഫ​യ​ലു​ക​ളും ഒ​രു ക​മ്ബ്യൂ​ട്ട​റും ക​ത്തി​ ന​ശി​ച്ചിരുന്നു.

ഷോ​ര്‍ട്ട്​ സ​ര്‍ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ്രോ​ട്ടോ​കോ​ള്‍ ഓ​ഫി​സ​റു​ടെ ഓ​ഫി​സ്​ ഇ​വി​ടെ​യു​ള്ള​താ​ണ്​ വിഷയത്തിന്‍റെ ഗൗ​ര​വം വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ​യു​ള്ള സ്വ​ര്‍ണ​ക്ക​ട​ത്ത്, മ​ത​ഗ്ര​ന്ഥം കൊ​ണ്ടു​വ​ന്ന സം​ഭ​വം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ളും ഫ​യ​ലു​ക​ളും അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്​ പൊ​തു​ഭ​ര​ണ​ വ​കു​പ്പി​നോ​ടും പ്രോ​ട്ടോ​കോ​ള്‍ ഓ​ഫി​സ​റോ​ടു​മാ​ണ്. അ​തി​നാ​ല്‍ ഇ​വി​ടെ ഉ​ണ്ടാ​യ തീ​പി​ടി​ത്തം ദു​രൂ​ഹ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു.

Readers Comment

Add a Comment