Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:24 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സമകാലിക യാഥാര്‍ഥ്യങ്ങള്‍ വിലയിരുത്തി കോണ്‍ഗ്രസിനെതിരെ ശക്തമായ ആരോപണവുമായി മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്ലി. പാര്‍ട്ടി തത്വങ്ങളെ മുന്നോട്ട് കൊണ്ടുപോകാനോ ജനാധിപത്യത്തെ സംരക്ഷിക്കാനോ കഴിയാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണെന്ന് മുതിര്‍ന്ന നേതാവ് എം. വീരപ്പമൊയ്ലി പറഞ്ഞത്. .

കഴിഞ്ഞ ദിവസം നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയയ്ക്ക് കത്തയച്ച നേതാക്കളിലൊരാണ് വീരപ്പമൊയ്ലി.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, തദ്ദേശീയ തെരഞ്ഞെടുപ്പുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം വേണ്ടി പാര്‍ട്ടിയെ തയ്യാറാക്കി നിര്‍ത്താന്‍ ഉദ്ദേശിച്ച് കൊണ്ടായിരുന്നു ആ കത്തെന്നും അദ്ദേഹം പറഞ്ഞു.

'കോണ്‍ഗ്രസിന്റെ തത്വങ്ങളെ മുന്നോട്ട് നയിക്കാനും ജനാധിപത്യത്തെ സംരക്ഷിക്കാനും പറ്റിയ ഒരു നിലയിലല്ല ഇപ്പോഴത്തെ കോണ്‍ഗ്രസ് സംഘടനയെന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്,' വീരപ്പമൊയ്‌ലി പറഞ്ഞു. മുതിര്‍ന്ന പാര്‍ട്ടി നേതാവില്‍ നിന്നുള്ള വിമര്‍ശനം പാര്‍ട്ടി ഗൗരവമായി പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ഒരുവിഭാഗം അണികള്‍

കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ നടന്ന നാടകീയ രംഗങ്ങള്‍ക്ക് ശേഷമാണ് വീരപ്പമൊയ്‌ലിയുടെ പ്രസ്താവന. പാര്‍ട്ടിയില്‍ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഒരു ദുരന്തമുണ്ടായാല്‍ താന്‍ ദേശീയ നേതൃത്വത്തിനൊപ്പമായിരിക്കും നില്‍ക്കുകയെന്നും പാര്‍ട്ടിയു
ടെ ഐക്യത്തെ സംരക്ഷിച്ച് നിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സോണിയ ഗാന്ധിയ്ക്ക് അയച്ച കത്ത് തന്റെ സഹപ്രവര്‍ത്തകരും വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയ്ക്കെതിരെ പോരാടാന്‍ ശക്തമായ പ്രതിപക്ഷം ഇന്ത്യയ്ക്ക് വേണമെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.

തിങ്കളാഴ്ച ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ ആറ് മാസത്തേക്ക് കൂടി അധ്യക്ഷയായി തെരഞ്ഞെടുത്തിരുന്നു. 20 ലേറെ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിന് മുഴുനീള അധ്യക്ഷനെ വേണമെന്ന ആവശ്യമുന്നയിച്ച് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു.

ഇതേതുടര്‍ന്ന് താന്‍ രാജിവെക്കുകയാണെന്ന് സോണിയാ ഗാന്ധി അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെ കത്തയച്ച മുതിര്‍ന്ന നേതാക്കള്‍ക്ക് ബി.ജെ.പിയുമായി സഖ്യമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

എന്നാല്‍ വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചിരുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് രാഹുല്‍ കോണ്‍ഗ്രസ് സ്ഥാനത്തു നിന്ന് മാറി നിന്നത്.

പിന്നീട് ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സോണിയ ഗാന്ധി എത്തിയെങ്കിലും പൂര്‍ണസമയ നേതൃത്വം ഇല്ലാത്തത് പാര്‍ട്ടിയിലെ ഒരുപക്ഷത്തിനിടയില്‍ അതൃപ്തിക്കിടയാക്കിയിരുന്നു.

കഴിഞ്ഞ ലോക് സഭാ ഇലക്ഷനോടെ ചവിട്ടിയ മണ്ണും ഒലിച്ച് പോയ സ്ഥിതിയാണ് കോണ്‍ഗ്രസിന്റേത്. മുതിര്‍ന്ന നേതാക്കളായ വീരപ്പ മൊയ്ലിയുടേയും ആനന്ദ് ശര്‍മയുടേയും നിരീക്ഷണങ്ങള്‍ ഗൗരവമായി പരിഗണിച്ചില്ലെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് അകാലചരമം നേരിടേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍

 

Readers Comment

Add a Comment