Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ചെയറില്‍നിന്ന് സ്പീക്കര്‍ മാറി നില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദവിയുടെ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സ്പീക്കര്‍ പരാജയപ്പെട്ടു. അതിനാല്‍ സ്പീക്കര്‍ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് അംഗങ്ങള്‍ക്കിടയിലേക്ക് വന്നിരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സ്പീക്കര്‍ക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് പരാമര്‍ശം.
സ്പീക്കറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എം. ഉമ്മര്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. പ്രമേയം അവതരിപ്പിക്കാന്‍ 14 ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്നത് ഭരണഘടാപരമായ ബാധ്യതയാണെന്നും സ്പീക്കര്‍ പറഞ്ഞു. നിയമം മാറ്റാന്‍ തനിക്ക് സാധിക്കില്ല. അജണ്ടയില്‍ ഇല്ലാത്ത വിഷയമാണ് ഇതെന്നും സ്പീക്കര്‍ സഭയെ അറിയിച്ചു.
അതേസമയം സ്പീക്കര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കണമെന്ന് മന്ത്രി എ.കെ. ബാലന് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റേത് ദുസൂചനയോടെയുള്ള പരാമര്‍ശങ്ങളെന്നും ബാലന് സഭയില്‍ പറഞ്ഞു.
27.26°C








