Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിയ്ക്ക് 23 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കത്തയച്ചു. അടിമുടി മാറ്റം ആവശ്യമാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരാജയ കാരണം സത്യസന്ധമായി പാര്‍ട്ടി വിലയിരുത്തിട്ടില്ലെന്നും കത്തില്‍ പറയുന്നു. കപില്‍ സിബല്‍, ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ, ശശി തരൂര്‍ എംപി എന്നിവരടക്കമുള്ള 23 നേതാക്കളാണ് കത്തയച്ചത്.
നാളെ പ്രവര്‍ത്തക സമിതി യോഗം ചേരാനിരിക്കെയാണ് കത്ത് നല്‍കിയത്. പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ നേതാക്കളെ തെരഞ്ഞെടുക്കുന്ന പുതിയ രീതി കൊണ്ടുവരണം. എഐസിസിയിലും പിസിസി ഓഫീസുകളിലും മുഴുവന്‍ സമയവും നേതാക്കള്‍, സ്വതന്ത്ര തെരഞ്ഞെടുപ്പ് രീതി ഉറപ്പുവരുത്തുന്ന ബോഡി, പാര്‍ട്ടി ഭരണഘടനയനുസരിച്ച് മാത്രം വര്‍ക്കിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് തുടങ്ങിയ ആവശ്യങ്ങളും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വിട്ടുപോയവരുമായി വീണ്ടും ആശയവിനിമയം നടത്തി ബിജെപി വിരുദ്ധ സഖ്യ മുന്നണി ശക്തിപ്പെടുത്തണമെന്ന നിര്‍ദേശവും കത്തിലുണ്ട്.
24.47°C








