Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ന്യൂഡല്‍ഹി: ഡി.ജി.പിയെ വിമര്‍ശിച്ചതിന്റെ പേരില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുക്കാനുള്ള നീക്കം തികച്ചും പ്രതിഷേധാര്‍ഹമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി എം.പി. പോലീസിനെ വിമര്‍ശിച്ചതിന്റെ പേരില്‍ കേസെടുക്കാന്‍ ആരംഭിച്ചാല്‍ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനടക്കം കേരള മന്ത്രിസഭയിലെ ഭൂരിഭാഗം സി.പി.എം മന്ത്രിമാര്‍ക്കും എതിരേയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം അധികാരത്തിലിരുന്ന സര്‍ക്കാരുകളുടെ പോലീസ് നയത്തിനെതിരായും ആ നയം നടപ്പാക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായും അതിശക്തമായ ഭാഷയില്‍ പ്രതിപക്ഷത്തു നിന്നും വിമര്‍ശനം ഉയരുന്നത് സാധാരണമാണ്. കേരളത്തില്‍ പോലീസിന്റെ അതിക്രമങ്ങളെ കുറിച്ചും നടപടികളെ കുറിച്ചും പോലീസ് ഉദ്യോഗസ്ഥന്മാരെ കുറിച്ചും ഏറ്റവും തരംതാണ പരാമര്‍ശം നടത്തിയിട്ടുള്ളത് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അടക്കമുള്ള സി.പി.എമ്മിന്റെ ഉന്നത നേതാക്കളും പോഷക സംഘടനാ നേതാക്കളുമാണ്. പോലീസിനെതിരായി അവര്‍ ഉപയോഗിച്ച ഭാഷ പറയാന്‍ തന്നെ നാണക്കേടാണ്. എന്നാല്‍ അതിന്റെ പേരില്‍ അവര്‍ക്ക് ആര്‍ക്കെങ്കിലുമെതിരായി കേസെടുത്തതായി എന്റെ ഓര്‍മ്മയില്ല. വിമര്‍ശിച്ചതിന്റെ പേരില്‍ കേസെടുക്കണമെന്ന് എതെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട ചരിത്രവുമില്ല.
പിണറായി ഭരണത്തില്‍ പോലീസ് സേനയിലെ ഗണ്യമായ വിഭാഗം ഉദ്യോഗസ്ഥന്മാര്‍ സി.പി.എമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്നുവെന്നുള്ളത് തര്‍ക്കമില്ലാത്ത ഒരു സത്യമാണ്. സമീപകാലത്ത് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഏകപക്ഷീയമായ നടപടികള്‍ കണ്ട് സഹികെട്ടതുകൊണ്ടാകാം കെ.പി.സി.സി പ്രസിഡന്റ് അങ്ങനെ ഒരു പരാമര്‍ശം നടത്തിയത്.
അതിന്റെ പേരില്‍ കെ.പി.സി.സി പ്രസിഡന്റിനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രിയാണ് അനുമതി നല്‍കിയിരിക്കുന്നത്. പോലീസിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നതാണ് നയമെങ്കില്‍ താനടക്കമുള്ള മന്ത്രിസഭയിലെ നിരവധി അംഗങ്ങള്‍ക്കും പോഷക സംഘടനകളുടെ നേതാക്കള്‍ക്കുമെതിരേ നടപടി എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണം. അവിടെ നിന്നായിരിക്കണം പുതിയ തുടക്കം ഉണ്ടാവേണ്ടതെന്നും എ.കെ.ആന്റണി പറഞ്ഞു.
24.47°C








