Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ചരിത്രത്തില്‍ ഒത്തിരി അടയാളങ്ങള്‍ രേഖപ്പെടുത്തിയാണ് രാജീവ് ഗാന്ധി കടന്നു പോയത്. 1944 ല്‍ മുംബൈയില്‍ ആയിരുന്നു രാജീവ് ഗാന്ധിയുടെ ജനനം.ഇന്ത്യയില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതും രാജീവ് തന്നെ. ഇന്ദിരാഗാന്ദിയുടെ മരണ ശേഷം നാല്‍പ്പതാമത്തെ വയസ്സിലായിരുന്നു രാജീവ് ഗാന്ധി പ്രധാനമന്ത്രിയായത്. കാംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലും ലണ്ടനിലെ ഇംപീരിയല്‍ കോളേജിലുമായി ബിരുദ പഠനം നടത്തിയതിനു ശേഷം ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ പൈലറ്റായി ഔദ്യേഗിക ജീവിതം ആരംഭിച്ച രാജീവ് ഗാന്ധിക്ക് ആദ്യകാല ഘട്ടത്തില്‍ രാഷ്ട്രീയത്തില്‍ തീരെ താല്‍പര്യമില്ലായിരുന്നു.
എന്നാല്‍ സഞ്ജയ് ഗാന്ധിയുടെ മരണം പൊതുരംഗത്തേക്ക് കടന്നു വരാന്‍ രാജീവ് ഗാനധിയെ നിര്‍ബന്ധിതനാക്കി. ഇന്ദിര ഗാന്ധിയുടെ മരണത്തോടെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനായ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തി. 1984 ലെ പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയത്. 491 ലോകസഭ മണ്ഡലങ്ങളില്‍ മത്സരിച്ച കോണ്‍ഗ്രസ്സിന് 404 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞത് രാജീവ് ഗാന്ധിയുടെ അസാധാരണമായ വ്യക്തിത്വം കൊണ്ടു കൂടിയായിരുന്നു. ഒട്ടനവദി നവീന പദ്ധതികള്‍ രാജീവ് സര്‍ക്കാര്‍ ഇന്ത്യയില്‍ ആവിഷ്‌ക്കരിച്ചു.
വിദ്യാഭ്യാസ രംഗത്തും, ശാസ്ത്ര സാങ്കേതിക വാര്‍ത്താവിനിമയ രംഗങ്ങളിലും ഇന്ത്യയില്‍ ഇന്നു കാണുന്ന പുരോഗതിക്ക് അടിത്തറയിട്ടത് രാജീവ് ഗാന്ധിയുടെ ദിശാ ബോധമായിരുന്നു. രാജീവ് ഗാന്ധി 1991ല്‍ ശ്രീപെരുമ്പത്തൂരില്‍ വെച്ചാണ് വധിക്കപ്പെട്ടത്. രാജീവ് ഗാന്ധി വളരെയേറെ കാഴ്ചപാടുള്ളയാളായിരുന്നുവെന്ന് മകന്‍ രാഹുല്‍ ഗാന്ധി അനുസ്മരിച്ചു. എല്ലാറ്റിനുമുപരിയായി, പിതാവ് അനുകമ്പയും സ്‌നേഹവുമുള്ള ഒരു മനുഷ്യനായിരുന്നു.
അദ്ദേഹം എന്റെ പിതാവായതില്‍ അഭിമാനിക്കുന്നുവെന്നും രാഹുല്‍ എഫ് ബി യില്‍ കുറിച്ചു. ഇന്നും ഞങ്ങള്‍ക്ക് പിതാവിനെ മിസ് ചെയ്യുന്നതായും രാഹുല്‍ ഗാന്ധിയുടെ കുറിപ്പില്‍ പറയുന്നു.
24.47°C








