Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:22 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.52 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട്​ ഓരോ ദിവസവും വരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കു​ന്നതാണെന്ന്​ ​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. കേസില്‍ ശിവശങ്കറിന്​ പുറമെ സര്‍ക്കാറിലെ മറ്റ്​ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ്​ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ പറയുന്നത്​. ശിവശങ്കര്‍ മാത്രമല്ല പ്രതിയെന്ന്​ വ്യക്തമായ സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും​ അദ്ദേഹം പറഞ്ഞു.

പ്രളയ ദുരിതാശ്വസ ഫണ്ട്​ സമാഹരണവുമായി ബന്ധപ്പെട്ടാണ്​ മുഖ്യമന്ത്രി യു.എ.ഇ അടക്കമുള്ള വിദേ​ശ രാജ്യങ്ങളിലേക്ക്​ പോയത്​. ആ സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടൊപ്പം സ്വപ്​നയും അവിടെ ഉണ്ടായിരുന്നു വെന്നതാണ്​ പുറത്തു വരുന്ന വിവരം. മൂന്ന്​ തവണ സ്വപ്​ന ശിവശങ്കറുമായി വിദേശ യാത്രകള്‍ നടത്തിയിരുന്നതായും മുഖ്യമന്ത്രി എത്തുന്നതിന്​ മുമ്ബോ പിമ്ബോ അവര്‍ അവിടെ എത്തിയെന്നുമുള്ള വാര്‍ത്തകളാണ്​ പുറത്തു വരുന്നത്​. എന്തടിസ്ഥാനത്തിലാണ്​ സ്വപ്​ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക സംഘത്തില്‍ ചര്‍ച്ചകള്‍ക്ക്​ വേണ്ടി നിയോഗിക്കപ്പെട്ടതെന്ന്​ ചെന്നിത്തല ചോദിച്ചു.

മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനത്തെ കൊള്ള സംഘം ഫലപ്രദമായി ചൂഷണം ചെയ്യുകയായിരുന്നു. എന്നിട്ടും തനിക്ക്​ യാതൊരു ബന്ധവുമില്ലെന്ന്​​ മുഖ്യമന്ത്രി പറയുന്നത്​ എങ്ങനെ വിശ്വസിക്കാന്‍ സാധിക്കും. മുഖ്യമ​ന്ത്രി ഗള്‍ഫില്‍ വെച്ച്‌​ സ്വപ്​നയെ കണ്ടിരുന്നോ, ചര്‍ച്ച നടത്തിയിരുന്നോ, എന്താണ്​ ചര്‍ച്ച നടത്തിയത്​ എന്നീ കാര്യങ്ങള്‍ പുറത്തു വരണമെന്നും പ്രതിപക്ഷ നേതാവ്​ പറഞ്ഞു.

സര്‍ക്കാര്‍ അധികാരമേറ്റ്​ 11 മാസം ആയപ്പോഴേക്ക്​ തട്ടിപ്പ്​ തുടങ്ങി. പാവങ്ങളുടെ പേരു​ പറഞ്ഞ്​ സ്വപ്നയെ പോലുള്ളവര്‍ക്ക്​ കൊള്ള നടത്താന്‍ ആവിഷ്​കരിച്ച പദ്ധതിയാണ്​ ലൈഫ്​ മിഷന്‍ പദ്ധതിയെന്ന്​ ആരെങ്കിലും പറഞ്ഞാല്‍ നിഷേധിക്കാന്‍ സാധിക്കു​േമാ എന്നും അദ്ദേഹം ചോദിച്ചു. സ്വര്‍ണ കള്ളക്കടത്തില്‍ മാത്രമല്ല, ലൈഫ്​ പദ്ധതിയിലും സ്വപ്​നയുടെ പങ്കാളിത്തവും നേതൃത്വവും ഉണ്ടെന്ന്​ സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുകയാണ്​. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഒരു വിശദീകരണവും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

റെഡ്​ ക്രസന്‍റുമായി ഉണ്ടാക്കിയ എം.ഒ.യുവിന്റെ പകര്‍പ്പ് പ്രതിപക്ഷ നേതാവിന്​ നല്‍കണമെന്ന്​​ ആവശ്യ​പ്പെട്ട്​ കത്ത്​കൊടുത്തിരുന്നു. എട്ട്​ ദിവസമായിട്ടും കത്തിന്​ മറുപടി ലഭിച്ചിട്ടില്ല. എന്തിനാണ്​​ അത്​ മറച്ചുവെക്കുന്നതെന്ന്​ മനസ്സിലാവുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഭരണത്തിന്റെ തണലിലാണ്​ വലിയകള്ളക്കച്ചവടങ്ങളും കൊള്ളയും രാജ്യത്ത്​ നടത്തിയതെന്നതില്‍ സംശയമില്ലെന്നും ചെന്നിത്തല ആരോപിച്ചു.

Readers Comment

Add a Comment