Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:34 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


രാജ്യത്തെ മികച്ച 50 എം.എല്‍.എമാരുടെ പട്ടികയില്‍ ഇടംപിടിച്ച് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. മികച്ച എം.എല്‍.എമാരെ കണ്ടെത്താന്‍ ഫെയിം ഇന്ത്യാ ഏഷ്യാപോസ്റ്റ് നടത്തിയ സര്‍വ്വേയിലൂടെയാണ് വി.ടി ബല്‍റാമിനെ തെരഞ്ഞെടുത്തത്.

ജനപ്രീതി, പ്രവര്‍ത്തന ശൈലി, പ്രതിബദ്ധത, പൊതു ഇടപഴകല്‍, പൊതുതാല്‍പ്പര്യം, പ്രതിച്ഛായ, അവതരിപ്പിച്ച ബില്ലുകള്‍, ചര്‍ച്ച, നിയമസഭയിലെ സാന്നിധ്യം, എം.എല്‍.എ ഫണ്ട് വിനിയോഗിക്കല്‍ തുടങ്ങിയവ പരിഗണിച്ചാണ് മികച്ച എം.എല്‍.എമാരെ വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കുക. ബാസിഗര്‍ വിഭാഗത്തിലാണ് ബല്‍റാമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

3958 എം.എല്‍.എമാരെയാണ് സര്‍വ്വേയ്ക്ക് പരിഗണിച്ചത്. അവതരിപ്പിച്ച നിര്‍ദ്ദേശങ്ങള്‍, സംവാദങ്ങളിലെ പങ്കാളിത്തം, പൊതു താല്‍പ്പര്യം, സോഷ്യല്‍ മീഡിയ, പൊതുജനാഭിപ്രായം, മാധ്യമ റിപ്പോര്‍ട്ടുകള്‍ , നിയോജകമണ്ഡലത്തിലേക്കുള്ള സംഭാവനകള്‍ തുടങ്ങിയവ വിശകലനം ചെയ്ത് 150 എം.എല്‍.എമാരെയാ് അന്തിമ ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തിരുന്നത്.

 

 

 

 

Readers Comment

Add a Comment