Forecast Weather using OpenWeatherMap with PHP

Kerala

  • Friday 11:51 pm
  • 19th April, 2024
  • Broken Clouds
29.82°C29.82°C
  • Humidity: 93 %
  • Wind: 0.59 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം സമനില തെറ്റിയ നിലയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫിസുമായി വിവാദ സ്ത്രീക്ക് അതി ശക്തമായ ബന്ധമുണ്ട്, എന്നാല്‍ മാധ്യമങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല വ്യക്തമാക്കി.

പ്രതിപക്ഷവും മാധ്യമങ്ങളും അഴിമതി ചൂണ്ടികാട്ടുമ്പോൾ ഉപജാപമെന്ന് ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിനെ കുറിച്ച്‌ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നാണ് മുഖ്യമന്തിയുടെ വാദം. മാധ്യമപ്രവര്‍ത്തകരെ ആരോ പറഞ്ഞു വിടുന്നു എന്നാണ് പിണറായി വിജയന്‍ പറയുന്നത്. പുകഴ്ത്തുമ്പോൾ ചുമന്ന പരവതാനി വിരിച്ച്‌ സ്വീകരിക്കുന്നു തിരിച്ച്‌ പറയുമ്ബോള്‍ സൈബര്‍ ആക്രമണം നടത്തുന്നു, ഇതാണ് മുഖ്യമന്ത്രിയുടെ രീതിയെന്നും ഇത് അപഹാസ്യമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ചോദ്യം ചോദിക്കുന്നവരുടെ വായടപ്പിക്കുന്നു. വസ്തുതകള്‍ പുറത്തു വരുന്നതിന്റെ ഭയമാണ് മുഖ്യമന്ത്രിക്ക്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിന് ലൈസന്‍സ് കിട്ടുന്നത് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്നാണ്. പ്രസ് സെക്രട്ടറി നടത്തുന്ന മോശം പരാമര്‍ശങ്ങളെ പോലും തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല.

കൊറോണ പ്രതിരോധം എന്നത് ആറുമണിക്കത്തെ തള്ളല്‍ മാത്രമാണ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ കൊള്ളയും കൊള്ളിവയ്പ്പും ആര് ചൂണ്ടിക്കാണിച്ചാലും അവര്‍ക്കെതിരെ ചന്ദ്രഹാസം ഇളക്കുന്ന നിലയിലാണ് കാര്യങ്ങള്‍. സ്പ്രിംഗ്ലര്‍ മുതല്‍ പാവങ്ങള്‍ക്ക് വീട് വച്ചുകൊടുക്കുന്ന പദ്ധതിയില്‍ വരെ അഴിമതി നടക്കുമ്ബോള്‍ അതൊന്നും പ്രതിപക്ഷമോ മാധ്യമങ്ങളോ ചൂണ്ടിക്കാണിക്കരുത് എന്ന നിലപാടിലാണ് മുഖ്യമന്ത്രി.

മാധ്യമപ്രവര്‍ത്തകരെ സൈബര്‍ ഗുണ്ടകളെ കൊണ്ട് ആക്രമിപ്പിക്കുന്ന രീതി ശരിയല്ല. ഞാനും സൈബര്‍ ഗുണ്ടകളുടെ ആക്രമത്തിന് വിധേയമായിട്ടുള്ളയാളാണ്. മുഖ്യമന്ത്രിയുടെ മറുപടികളാണ് സൈബര്‍ ഗുണ്ടകള്‍ക്കുള്ള പ്രചോദനം. പുതിയരീതിയിലുള്ള സംവാദമെന്നാണ് സൈബര്‍ ഗുണ്ടാ ആക്രമണത്തെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. വനിതാ മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങളെ പോലും അപമാനിക്കുന്ന തരത്തിലാണ് സൈബര്‍ ആക്രമണം. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Readers Comment

Add a Comment