Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:16 pm
  • 9th August, 2026
  • Light Rain
27.1°C27.1°C
  • Humidity: 80 %
  • Wind: 3.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും അദ്ദേഹത്തെ പിന്തുണയ്‌ക്കുന്ന മറ്റു നേതാക്കളും കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി സച്ചിന്‍ പൈലറ്റ് വിഭാഗം കൂടിക്കാഴ്‌ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയിലേക്ക് തിരിച്ചുവരുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. കോണ്‍ഗ്രസ് ക്യാംപുകളാണ് ഇക്കാര്യം അവകാശപ്പെടുന്നത്. പ്രിയങ്ക ഗാന്ധിയുമായി സച്ചിന്‍ പൈലറ്റ് നേരത്തെ കൂടിക്കാഴ്‌ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, ഇത്തരം വാര്‍ത്തകളെ സച്ചിന്‍ പൈലറ്റ് വിഭാഗം നിഷേധിക്കുന്നു. മഞ്ഞുരുകല്‍ സാധ്യതകളൊന്നും നിലവില്‍ ഇല്ലെന്നാണ് സച്ചിന്‍ പൈലറ്റ് വിഭാഗം നേതാക്കള്‍ പ്രതികരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് അശോക് ഗെഹ്‌ലോട്ടിനെ നീക്കണമെന്നാണ് സച്ചിന്‍ പൈലറ്റ് വിഭാഗത്തിന്റെ ആവശ്യം. അശോക് ഗെഹ്‌ലോട്ടിനെ നീക്കാതെ യാതൊരു സമവായ ചര്‍ച്ചയ്‌ക്കുമില്ലെന്നാണ് ഇവരുടെ നിലപാട്.അതേസമയം, ഇന്നോ നാളെയോ രാഹുല്‍ ഗാന്ധിയുമായി സച്ചിന്‍ പൈലറ്റ് കൂടിക്കാഴ്‌ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Readers Comment

Add a Comment