Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ പരിസ്ഥിതിക ആഘാത പഠന (ഇഐഎ) വിജ്ഞാപനത്തിന് പിന്നില്‍ ഗൂഢ താത്പര്യങ്ങള്‍ എന്ന് രാഹുല്‍ ഗാന്ധി. ഇഐഎ വിജ്ഞാപനത്തെക്കുറിച്ച് ഫെയ്സ്ബുക്കിലാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.
ഇത് അപമാനകരമാണെന്ന് മാത്രമല്ല, അപകടകരമാണെന്നും ഇഐഎയെക്കുറിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ വ്യക്തമാക്കി. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായി വര്‍ഷങ്ങളായി നടത്തിയ കഠിനാധ്വാനത്തിലൂടെ നേടിയ നേട്ടങ്ങളെ കരട് നിയമം ഇല്ലാതാക്കും. ഇടതൂര്‍ന്ന വനങ്ങളിലൂടെയും മറ്റ് പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന ഹൈവേകള്‍ക്കോ റെയില്‍വേ ലൈനുകള്‍ക്കോ വേണ്ടി വന്‍തോതില്‍ മരങ്ങള്‍ വെട്ടിമാറ്റുന്നതിനും വംശനാശഭീഷണി നേരിടുന്ന ആയിരക്കണക്കിന് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നതിനും ഇത് ഇടയാക്കും,' രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് അഥവാ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ (ഇ.ഐ.എ) എന്ന കേന്ദ്രത്തിന്റെ പുതിയ ഭേദഗതിയില്‍ പൊതുജനത്തിന് അഭിപ്രായമറിയിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 11 വരെയാക്കി ഡല്‍ഹി ഹൈക്കോടതി ഉത്തരവിറക്കുന്നത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും മറ്റും ഇഐഎ ഏറെ ചര്‍ച്ചയായി
24.47°C








