Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:18 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അയോധ്യയില്‍ ബാബ്‌റി മസ്ജിദിന് പകരമായി, സുപ്രിം കോടതി നിര്‍ദേശ പ്രകാരം നിര്‍മിക്കുന്ന മുസ്ലീം പള്ളിയുടെ നിര്‍മാണ ഉദ്ഘാടനത്തിന് പോകില്ലെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ ഒരു മതവുമായും ഒരു പ്രശ്‌നവും തനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇഫ്താര്‍ പരിപാടിയില്‍ തൊപ്പിയുമണിഞ്ഞ് നില്‍ക്കുന്നവര്‍ മതേതരക്കാരാണെന്ന് അഭിനയിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

അക്കാര്യം ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം ഒരു ഹിന്ദി വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ ഒരു മതവിഭാഗത്തില്‍ നിന്നും അകലം സൂക്ഷിക്കില്ല.

എന്നാല്‍, ഒരു യോഗി എന്ന നിലയില്‍ ഞാന്‍ തീര്‍ച്ചയായും പള്ളിയുടെ പരിപാടിയ്ക്ക് പോകില്ല. ഒരു ഹിന്ദു സന്യാസി എന്ന നിലയ്ക്ക് ആരാധന സ്വാതന്ത്ര്യം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പള്ളിയുടെ നിര്‍മാണ ഉദ്ഘാടനവുമായി തനിക്ക് ബന്ധമില്ല. എനിക്ക് അവിടെ പോകേണ്ട കാര്യമില്ല' എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


 

Readers Comment

Add a Comment