Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര തറക്കല്ലിടല്‍ ചടങ്ങിന് എൽ.കെ.അദ്വാനിക്കും എം.എം.ജോഷിക്കും ക്ഷണമില്ല
ഓഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര തറക്കല്ലിടല്‍ ചടങ്ങിന് മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതിക്കും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിനും ക്ഷണം. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതില്‍ ഖേദമില്ലെന്ന് ഇരുവരും എന്‍.ഡി.ടി.വിയോട് പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പങ്കെടുക്കുന്ന പരിപാടിയാണ് ഓഗസ്റ്റ് അഞ്ചിന് നടക്കുന്നത്. അതേസമയം, ബാബരി മസ്ജിദ് പൊളിക്കാന്‍ മുന്‍പന്തിയില്‍ നിന്ന് നേതൃത്വം നല്‍കിയ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ചടങ്ങിലേക്ക് ക്ഷണമില്ല. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍.കെ അദ്വാനി കഴിഞ്ഞയാഴ്ചയും ചോദ്യംചെയ്യലിന് ഹാജരായിരുന്നു.
ബാബരി മസ്ജിദ് പൊളിക്കാന്‍ ഗൂഢാലോചന നടത്തിയവരാണ് അദ്വാനിയും ഉമാ ഭാരതിയും മനോഹര്‍ ജോഷിയും. കേസിലെ വിധി എന്തായാലും തനിക്ക് പ്രശ്‌നില്ലെന്ന നിലപാടിലാണ് ഉമാ ഭാരതി. ജയിലില്‍ പോകാനാണ് വിധിയെങ്കിലും താന്‍ സന്തോഷവതിയാണെന്നും ഉമാ ഭാരതി പറഞ്ഞു.
23.84°C








