Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:39 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓഗസ്റ്റ് അഞ്ചിന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജയുടെ തത്സമയ സംപ്രേഷണം നടത്തുകയാണെങ്കില്‍ ദൂരദര്‍ശന്റെ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് നിലപാട് വ്യക്തമാക്കി കവികളായ പി. രാമനും അന്‍വര്‍ അലിയും.

ജനാധിപത്യത്തിന്റെ തറക്കല്ലിളക്കുന്ന ഓഗസ്റ്റ് 5 പരിപാടി സംപ്രേഷണം ചെയ്യാനുള്ള തീരുമാനത്തില്‍ നിന്നു പിന്മാറാത്ത പക്ഷം ദൂരദര്‍ശന്‍ സംഘടിപ്പിക്കുന്ന ഒരു കവിതാ-സാഹിത്യ-സാംസ്‌കാരിക പരിപാടിയിലും ഇനി പങ്കെടുക്കില്ല എന്നാണ് പി രാമന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

രാമന്റെ പോസ്റ്റിന് പിന്നാലെ തീരുമാനത്തിന് പിന്തുണയുമായി കവിയും ചലച്ചിത്ര ഗാനരചയിതാവുമായ അന്‍വര്‍ അലിയും രംഗത്തെത്തി. മസ്ജിദ് പൊളിച്ചിടത്ത് മന്ദിര്‍ നിര്‍മ്മാണം ആരംഭിക്കുന്നതിന്റെ തല്‍സമയ സംപ്രേഷണം നടത്തുകയാണെങ്കില്‍ ദൂര്‍ദര്‍ശന്റെ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന പി.രാമന്‍ പ്രഖ്യാപിച്ചതിനൊപ്പം താനുമുണ്ടെന്നാണ് അന്‍വര്‍ ഫേസ് ബുക്കില്‍ പ്രതികരിച്ചത്.

കേരളത്തിലേയും എല്ലാ ഇന്ത്യന്‍ ഭാഷകളിലെയും വെളിവുള്ള എല്ലാ എഴുത്തുകാരും മറ്റു കലാകാരന്മാരും ധൈഷണികരും സമാനമായ തീരുമാനമെടുക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും അന്‍വര്‍ അലി കുറിച്ചു. നേരത്തെ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിച്ച് നടത്തുന്ന ' ഭൂമിപൂജ' ചടങ്ങ് ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് ക്ഷേത്ര നിര്‍മാണ ട്രസ്റ്റ് ആയ ശ്രീറാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര അറിയിച്ചിരുന്നു.

 

 

Readers Comment

Add a Comment