Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:33 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജസ്ഥാനില്‍ നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ആവശ്യം അംഗീകരിക്കാത്ത ഗവര്‍ണറെ ചട്ടം ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസിന്റെ മുന്‍ നിയമമന്ത്രിമാര്‍. കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ്, അശ്വനി കുമാര്‍ എന്നിവരാണ് ഗവര്‍ണര്‍ക്ക് ചട്ടം പറഞ്ഞുകൊടുത്ത് കത്തയച്ചത്.

'നിയമസഭ വിളിക്കുന്നതിന് ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണ്. സ്ഥാപിതമായ ഭരണഘടനാ നിലപാടില്‍ നിന്ന് വ്യതിചലിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുന്നതും ആയിരിക്കും', കത്തില്‍ മുന്‍ മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി.

നേരത്തെ നിയമസഭ ചേരാനുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ കല്‍രാജ് മിശ്ര തള്ളിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടുക്കൊണ്ടാണ് ഗവര്‍ണര്‍ ശുപാര്‍ശ തള്ളിയത്.

എന്നാല്‍ പിന്നീട് ഉപാധികളോടെ നിയമസഭ വിളിക്കാമെന്ന് ഗവര്‍ണര്‍ അറിയിക്കുകയായിരുന്നു. നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെങ്കില്‍ സര്‍ക്കാര്‍ 21 ദിവസത്തെ നോട്ടീസ് നല്‍കണമെന്നാണ് കല്‍രാജ് മിശ്ര അറിയിച്ചത്.

 

 

Readers Comment

Add a Comment