Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജസ്ഥാനില്‍ നിയമസഭ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറുടെ അനുമതി. നോട്ടിസ് നല്‍കി 21 ദിവസത്തിനുശേഷം സഭ ചേരാമെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. രാജസ്ഥാനില്‍ നിയമസഭ ചേരണമെന്ന അശോക് ഗെഹ്‍ലോട്ട് സര്‍ക്കാരിന്‍റെ ശുപാര്‍ശ ഗവര്‍ണര്‍ കല്‍രാജ് മിശ്ര രണ്ടാംതവണയും മടക്കിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ തേടിയായിരുന്നു ഗവര്‍ണറുടെ നടപടി. ഇതിന് പിന്നാലെയാണ് നിയമസഭ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറുടെ അനുമതി.

വിമത എംഎല്‍എമാര്‍ക്ക് അനുകൂലമായ ഹൈക്കോടതി നിര്‍ദേശത്തിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി സ്പീക്കര്‍ സി.പി ജോഷി പിന്‍വലിച്ചു. 

ബിജെപിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഗവര്‍ണറുടെ നടപടിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. സച്ചിന്‍ പൈലറ്റുള്‍പ്പെടെ 19 വിമത എംഎല്‍എമാര്‍ക്കെതിരെ അയോഗ്യത നടപടികള്‍ തടഞ്ഞ ഹൈക്കോടതി നിര്‍ദേശത്തിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സ്പീക്കര്‍ പിന്‍വലിച്ചത്.

Readers Comment

Add a Comment