Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ത്യയുടെ കോവിഡ് വാക്സിനായ കോവാക്സിന് പരീക്ഷണം ഡല്‍ഹി എയിംസില്‍ ആരംഭിച്ചു. 30 വയസുള്ള പുരുഷന് വാക്സിന്റെ ആദ്യ ഡോസ് നല്‍കി. രണ്ട് മണിക്കൂര്‍ നേരം ഇയാളെ നിരീക്ഷണത്തില്‍വെച്ച ശേഷം പ്രശ്നങ്ങളില്ലെങ്കില്‍ വീട്ടിലേക്ക് അയക്കും. പിന്നീട് ഏഴ് ദിവസം വീട്ടില്‍ നിരീക്ഷിക്കുമെന്നും എയിംസ് അധികൃതര്‍ പറഞ്ഞു.
ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കാണ് ഐ.സി.എം.ആറിന്റേയും നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും സഹകരണത്തോടെ വാക്സിന് പരീക്ഷിക്കുന്നത്. ഡല്‍ഹി എയിംസ് ഉള്‍പ്പടെ 12 സ്ഥലങ്ങളിലാണ് വാക്സിന് പരീക്ഷണം നടത്തുക.
ആദ്യഘട്ടത്തില്‍ 375 വളണ്ടിയര്‍മാരിലാണ് വാക്സിന് പരീക്ഷിക്കുക. ഇതില്‍ 100 പേരും എയിംസില്‍ നിന്നുള്ളവരാണ്. രണ്ടാം ഘട്ടത്തില്‍ രാജ്യത്തെ 12 സ്ഥലങ്ങളില്‍ നിന്നുള്ള 750 പേരില്‍ വാക്സിന് പരീക്ഷണം നടത്തും. ആദ്യഘട്ടത്തില്‍ 18 മുതല്‍ 55 വയസു വരെ പ്രായമുള്ളവരിലും രണ്ടാം ഘട്ടത്തില്‍ 12 മുതല്‍ 65 വരെ പ്രായമുള്ളവരിലുമാണ് വാക്സിന് പരീക്ഷിക്കുകയെന്നും എയിംസ് അധികൃതര്‍ അറിയിച്ചു.
23.84°C







