Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ലൈംഗികശക്തി കുറയ്ക്കുന്നുവെന്ന് ആരോപിച്ച് ബംഗാളിൽ ബിരിയാണി കടകൾ അടപ്പിച്ച് തൃണമൂൽ നേതാവ്. മുൻ ബംഗാൾ വികസന മന്ത്രി കൂടിയായ രബീന്ദ്രനാഥ് ഘോഷ് ആണ് കൂച്ച് ബിഹാറിലെ രണ്ട് ബിരിയാണി കടകൾ അടപ്പിച്ചത്. കൂച്ച് ബിഹാർ നഗരസഭാ ചെയർമാൻ കൂടിയാണ് ഇദ്ദേഹം.
രണ്ടു കടയിലും പുരുഷന്മാരുടെ ലൈംഗികശക്തി കുറയ്ക്കുന്ന തരത്തിലുള്ള മസാലകൾ ബിരിയാണിയിൽ ഉപയോഗിക്കുന്നുവെന്നാണ് രബീന്ദ്രനാഥ് ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേനാളായി നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്നാണ് കടകളിൽ റെയ്ഡ് നടത്തിയതെന്ന് തൃണമൂൽ നേതാവ് പറഞ്ഞു.
എന്നാൽ, പരാതിയുടെ അടിസ്ഥാനത്തിൽ മാത്രമല്ല കടകൾ അടപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധനയ്ക്കിടെ രണ്ടു കടയും ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമായി. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടിയെന്ന് രബീന്ദ്രനാഥ് ഘോഷ് വിശദീകരിച്ചു.
ബിരിയാണിയിൽ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ പുരുഷ ലൈം ഗികശേഷി കുറയ്ക്കുന്നുവെന്നാണ് ആരോപണം . ബിരിയാണി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചേരുവകളും മസാലകളും പുരുഷ സെക്സ് ഡ്രൈവ് കുറയ്ക്കുമെന്ന് നിരവധി ആളുകളിൽ നിന്ന് പരാതി ലഭിച്ചിരുന്നു . ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് ടി.എം.സി നേതാവിന്റെ വിശദീകരണം . എന്നാൽ ഇത്തരത്തിൽ പുരുഷന്റെ ലൈംഗികാസക്തിയെ നശിപ്പിക്കുന്ന ചേരുവ എന്താണെന്ന് തനിക്കറിയില്ലെന്നും ഘോഷ് പറയുന്നുണ്ടെന്നാണ് ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട് .
കൂച്ച് ബിഹാറിലെ ഭവാനിഗഞ്ച് മാർക്കറ്റിലുള്ള ഷാനിദേവ് ക്ഷേത്രത്തിനു തൊട്ടടുത്താണ് രണ്ട് ബിരിയാണി കടയും പ്രവർത്തിച്ചിരുന്നത്. ബിഹാർ സ്വദേശികളാണ് കടയുടമകൾ. ഞായറാഴ്ചയാണ് നഗരസഭാ ഉദ്യോഗസ്ഥരുമായി ഇവിടെ രബീന്ദ്രനാഥ് എത്തിയത്. പരാതി ഉന്നയിച്ചപ്പോൾ കടക്കാർ ഇത് നിഷേധിച്ചു. എന്നാൽ, കൂടുതൽ സംസാരമായതോടെ അതു വാക്കുതർക്കത്തിലെത്തുകയായിരുന്നു. തുടർന്നാണ് കടകൾ അടച്ചുപൂട്ടാൻ നഗരസഭാ ചെയർമാൻ ഉത്തരവിട്ടത്.
അതിനിടെ ഈ കട മാത്രമല്ല , റോഡുകൾ കയ്യേറുന്ന നിരവധി പേരുണ്ടെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും ഘോഷ് പറഞ്ഞു . “ അവർ വഴികളിൽ വെച്ചാണ് പാചകം ചെയ്യുന്നത് . എവിടെ നിന്നാണ് വരുന്നതെന്ന് എനിക്കറിയില്ല . രാത്രി വൈകുവോളം തുറന്നിരിക്കുന്ന ഈ കടകൾ എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ട് . ആളുകൾ ഇവിടെ എത്തി മദ്യപിക്കുകയും പരിസരം മലിനമാക്കുകയും ചെയ്യുന്നുണ്ട് . ഈ ആളുകൾ ആരാണെന്നും അവർ എവിടെ നിന്നാണ് വരുന്നതെന്നും കണ്ടെത്താൻ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് , അദ്ദേഹം പറഞ്ഞു .
അതേസമയം പപ്പു ഖാൻ എന്ന വ്യക്തിയാണ് കട നടത്തിയിരുന്നത് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . മുനിസിപ്പൽ ഏരിയയിലെ ശുചീകരണ പ്രക്രിയയുടെ ഭാഗമായാണ് കടയടപ്പിച്ചതെന്നും കൃത്യമായ രേഖകൾ കൈവശമുള്ളവർക്ക് കട നടത്താൻ അനുവാദമുണ്ടെന്നും മുൻസിപ്പാലിറ്റി അറിയിച്ചു .