Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:54 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


2021ന് മുമ്പ് കൊവിഡ് വാക്സിന്‍ പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന. നിലവില്‍ വാക്സിന്‍ പരീക്ഷണം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും ഡബ്ല്യു.എച്ച്.ഒ അറിയിച്ചു.

എല്ലാവര്‍ക്കും തുല്യമായി വാക്സിന്‍ ലഭ്യമാക്കാനാണ് ഡബ്ല്യു.എച്ച്.ഒ ലക്ഷ്യം വയ്ക്കുന്നതെന്നും ലോകാരോഗ്യ സംഘടന എമര്‍ജന്‍സി പ്രോഗ്രാം തലവന്‍ മൈക്ക് റയാന്‍ പറഞ്ഞു. മിക്ക വാക്സിനുകളും പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നും ഇതുവരെ ഒരു ഘട്ടത്തിലും പരാജയപ്പെട്ടിട്ടില്ലെന്നും മൈക്ക് റയാന്‍ പറഞ്ഞു.

അടുത്ത വര്‍ഷം ആദ്യ ഭാഗത്തോടെ ജനങ്ങള്‍ക്ക് കൊവിഡ് വാക്സിന്‍ ലഭ്യമാകുമെന്നാണ് ലോകാരോഗ്യ സംഘടന പ്രതീക്ഷിക്കുന്നത്. വാക്സിന്‍ പണക്കാര്‍ക്കോ പാവപ്പെട്ടവര്‍ക്കോ വേണ്ടി മാത്രമല്ല, വാക്സിന്‍ എല്ലാവര്‍ക്കുമുള്ളതാണെന്നും മൈക്ക് കൂട്ടിച്ചേര്‍ത്തു.

Readers Comment

Add a Comment