Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:55 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


കൊവിഡ് വ്യാപനത്തില്‍ വലഞ്ഞ് രാജ്യം. തമിഴ്നാട്ടില്‍ കൊവിഡ് മരണങ്ങള്‍ 3000 കടന്നു. തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്ന സിബിഐ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

പശ്ചിമ ബംഗാളില്‍ ഡാര്‍ജീലിംഗ് അടക്കം മൂന്ന് മേഖലകളില്‍ ഞായറാഴ്ച മുതല്‍ ഏഴ് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ജയിലുകളില്‍ രോഗവ്യാപനം രൂക്ഷമായതോടെ 376 തടവുകാരെ കൂടി മോചിപ്പിക്കാന്‍ അസം സര്‍ക്കാര്‍ തീരുമാനിച്ചു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി. തമിഴ്നാട്ടില്‍ ആകെ മരണം 3,232ഉം പോസിറ്റീവ് കേസുകള്‍ 1,92,964ഉം ആയി. 24 മണിക്കൂറിനിടെ 6,472 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 

ചെന്നൈയില്‍ ആകെ കൊവിഡ് കേസുകള്‍ 90,900 ആയി ഉയര്‍ന്നു. തൂത്തുക്കുടി എം.എല്‍.എ ഗീത ജീവന് രോഗം സ്ഥിരീകരിച്ചു. ആന്ധ്രയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 7998 പുതിയ കേസുകള്‍. 61 പേര്‍ കൂടി മരിച്ചു. ആകെ പോസിറ്റീവ് കേസുകള്‍ 72711ഉം മരണം 884ഉം ആയി. 

കര്‍ണാടകയിലും രോഗം പടരുന്നു. 5030 പുതിയ രോഗികളില്‍ 2207ഉം ബംഗളൂരുവില്‍. ഇവിടെ 24 മണിക്കൂറിനിടെ 47 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകള്‍ 80863ഉം മരണം 1616ഉം ആയി. ഉത്തര്‍പ്രദേശില്‍ 2,529ഉം, പശ്ചിമബംഗാളില്‍ കൊവിഡ് ബാധിതര്‍ അരലക്ഷം കടന്നു. 2,436 പേര്‍ കൂടി രോഗികളായി. ഗുജറാത്തില്‍ 1078ഉം, ഡല്‍ഹിയില്‍ 1041ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Readers Comment

Add a Comment