Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:43 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 89 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഈയിടെ ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വാര്‍ത്തകളിലൊന്നാണ് റഷ്യയുടെ കൊവിഡ് വാക്സിന്‍ പരീക്ഷണം. മനുഷ്യകുലം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിക്കെതിരെ റഷ്യ പ്രതിരോധം തീര്‍ത്തുവെന്നാണ് പ്രചരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം പ്രചരിച്ച ഈ വാര്‍ത്തയുടെ സത്യാവസ്ഥ മറ്റൊന്നാണ്. ഇന്ത്യയിലെ റഷ്യന്‍ എംബസിയും ഇതേ വാര്‍ത്ത പങ്കുവച്ചു.

സെഷനോവ് സര്‍വകലാശാലയില്‍ നടന്ന വാക്സിന്‍ പരീക്ഷണത്തില്‍ രണ്ട് ഘട്ടങ്ങള്‍ മാത്രമാണ് ഇതേവരെ പൂര്‍ത്തിയാക്കിയത്. കൂടുതല്‍ ആളുകളിലേക്ക് വാക്സിന്‍ പരീക്ഷിക്കേണ്ട മൂന്നാം ഘട്ടവും ആഭ്യന്തര അംഗീകാരം നേടേണ്ട നാലാം ഘട്ടവും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

വാഷിംഗ്ടണ്‍ പോസ്റ്റ് മുതല്‍ ഫോര്‍ബ്സ് വരെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും എഎന്‍ഐ മുതല്‍ ഇന്ത്യ ടുഡേ വരെയുള്ള ഇന്ത്യന്‍ മാധ്യമങ്ങളിലും എന്തിനേറെ കേരളത്തിലെ മുന്‍നിര വാര്‍ത്താ മാധ്യമങ്ങളില്‍ വരെ ഇത് പ്രധാന വാര്‍ത്തയായി നിറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ പ്രകാരം രോഗികളില്‍ നടത്തുന്ന പരീക്ഷണവും ക്ലിനിക്കല്‍ പരീക്ഷണവും മാത്രമാണ് ഇതുവരെ ഫലപ്രദമായത്. റഷ്യയിലെ സെഷനോവ് സര്‍വകലാശാലയിലെ ആദ്യഘട്ട പരീക്ഷണം ജൂണ്‍ 18ന് ആരംഭിച്ചതാണ്.

ആദ്യം 18 പേരിലും പിന്നീട് 20 പേരിലും കുത്തിവയ്പ്പ് നടത്തിയെങ്കിലും ഫലം അന്തിമമല്ലെന്നാണ് റഷ്യന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ലോകം കാത്തിരിക്കുന്ന കൊവിഡ് വാക്സിന്‍ ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ലെന്ന സത്യം ലോകാരോഗ്യസംഘടനയുടെ കൊവിഡ് 19 ട്രാക്കര്‍ പരിശോധിച്ചാല്‍ മനസിലാകും.

Readers Comment

Add a Comment