Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോകം കൊറോണാ പിടിയിലമര്‍ന്നിരിക്കുകയാണ്. 5,86,821 പേരുടെ ജീവനെടുത്ത കൊവിഡ് മാഹാമാരിയെ തുരത്താനുള്ള വാക്സിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കോടിക്കണക്കിന് വരുന്ന ലോകജനത. അതിനിടെ ലോകത്തിന്റെ നാനാ ദിക്കുകളില്‍ വാക്സിന്‍ പരീക്ഷണം പുരോഗമിക്കുകയാണ്. ഇന്ത്യയിലെ വാക്സിന്‍ പരീക്ഷണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു എന്ന വാര്‍ത്ത നമുക്ക് നല്‍കുന്നത് വലിയ ആശ്വാസമാണ്.
വാക്സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് നാം പലപ്പോഴായി കേള്‍ക്കാറുണ്ട് ഘട്ടങ്ങള്‍ നീളുന്ന പരീക്ഷണത്തെ കുറിച്ച്. എന്നാല്‍ എങ്ങനെയാണ് പരീക്ഷണം നടക്കുന്നത് ?
ക്ലിനിക്കല്‍ ട്രയല്‍ റെജിസ്ട്രി ഇന്ത്യയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം ഒരു വാക്സിന്റെ ക്ലിനിക്കല്‍ പഠനത്തിനായി രണ്ട് ഘട്ടങ്ങളാണ് ഉള്ളത്. ആദ്യത്തേത് ഇന്‍ക്ലൂഷന്‍. രണ്ടാമത്തേത് എക്സ്‌ക്ലൂഷന്‍.
ആദ്യ ഘട്ടം- ഇന്‍ക്ലൂഷന്‍
ആദ്യ ഘട്ടത്തില്‍ പരീക്ഷണത്തിന് തയാറായവരില്‍ നിന്ന് പൂര്‍ണ ആരോഗ്യവാനായ പുരുഷന്മാരെയും പൂര്‍ണ ആരോഗ്യവതികളായ (ഗര്‍ഭിണിയല്ലാത്ത, മുലയൂട്ടാത്ത) സ്ത്രീകളെയും തെരഞ്ഞെടുക്കും. 18 വയസിനും 55 വയസിനും മധ്യേ പ്രായമുള്ളവരായിരിക്കും ഇവര്‍. പരീക്ഷണത്തിന് തയാറായ വോളണ്ടിയര്‍മാര്‍ ശാസ്ത്രജ്ഞര്‍ പറയുന്നത് അനുസരിക്കണം. തുടര്‍ പഠനത്തിനായി ഹാജരാവുകയും വേണം.
84 ദിവസം വരെയാണ് ആദ്യ ഘട്ടം. കുത്തിവയ്പ്പിലൂടെ വാക്സിന്‍ ശരീരത്തിലേക്ക് കടത്തിവിട്ടുകൊണ്ടാണ് ആദ്യ ഘട്ട പരീക്ഷണം നടത്തുന്നത്. കൊവിഡ് വാക്സിന്‍ എത്രമാത്രം സുരക്ഷിതമാണെന്നാണ് ഈ ഘട്ടത്തില്‍ പരിശോധിക്കുന്നത്.
രണ്ടാം ഘട്ടം- എക്സ്‌ക്ലൂഷന്‍
ഈ ഘട്ടത്തിലെ വോളണ്ടിയര്‍മാരാവുക 12 വയസിന് മുകളിലുള്ള മനുഷ്യരാണ്. സ്ത്രീയോ പുരുഷനോ ആകാം. കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കളില്‍ നിന്ന് സമ്മതപത്രം വാങ്ങിയിട്ട് മാത്രമേ വാക്സിന് പരീക്ഷണത്തിനുള്ള വോളണ്ടിയറായി തെരഞ്ഞെടുക്കുകയുള്ളു.
ഈ വോളണ്ടിയര്‍മാര്‍ക്ക് 38 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ശരീര താപനില ഉണ്ടാകാന്‍ പാടില്ല. നാല് ആഴ്ചകളായി യാതൊരുവിധ അണുബാധയും ഉണ്ടായിരിക്കരുത്. കൊവിഡ് ഒരിക്കല്‍ സ്ഥിരീകരിച്ചവരാകരുത്. കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി കഴിഞ്ഞ 14 ദിവസമായി സമ്പര്‍ക്കമുള്ളവരാകരുത്. സാര്‍സ്, എംആആര്‍എസ് എന്നീ രോഗങ്ങള്‍ ഉണ്ടായ വ്യക്തിയായിരിക്കരുത്. കൊവിഡ് വാക്സിന് പരീക്ഷണം മുമ്പ് നടത്തിയിട്ടുള്ള വ്യക്തിയായിരിക്കരുത്. ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്ഐവി വൈറസ് എന്നിവയുണ്ടായ വ്യക്തിയായിരിക്കരുത്. ദിനംപ്രതി സിഗരറ്റ് വലിച്ചിരുന്ന വ്യക്തി ആയിരിക്കരുത്.
രണ്ടാംഘട്ട പരീക്ഷണത്തിന്റെ ദിവസം 0-224 ദിവസം വരെയാണ്. കുത്തിവയ്പ്പിലൂടെ തന്നെയാണ് രണ്ടാംഘട്ടത്തിലും കൊവിഡ് വാക്സിന്‍ ശരീരത്തിലേക്ക് കടത്തി വിടുന്നത്. വാക്സിന്റെ പ്രതിരോധ ശേഷിയാണ് ഈ ഘട്ടത്തില്‍ പരിശോധിക്കുന്നത്.
ഈ മാസം ആദ്യമാണ് ഡിസിജിഐയില്‍ (ഡ്രഗ്സ് കണ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ) നിന്ന് ഇന്ത്യയിലെ മരുന്ന് കമ്പനിയായ സൈഡസ് കാഡില വികസിപ്പിച്ച കൊവിഡ് വാക്സിന് അനുമതി ലഭിക്കുന്നത്.
2019 ഡിസംബര്‍ അവസാനത്തോടെയാണ് ലോകത്താദ്യമായി ചൈനയില്‍ കൊവിഡ് പൊട്ടിപ്പുറപ്പെടുന്നത്. വളരെ പെട്ടെന്ന് തന്നെ മനുഷ്യരാശിയെ തകര്‍ക്കുന്ന മഹാമാരിയായി ഇത് രൂപംകൊള്ളുകയായിരുന്നു. ഇതുവരെ 13,690,219 പേര്‍ക്കാണ് ലോകത്ത് കൊവിഡ് ബാധിച്ചിരിക്കുന്നത്. 5,86,776 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചിരിക്കുന്നത്. അമേരിക്കയാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധയേറ്റിരിക്കുന്ന രാജ്യം. രണ്ടാം സ്ഥാനത്ത് ബ്രസീലും, മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്.

24.92°C