Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:45 pm
  • 10th August, 2026
  • Moderate Rain
24.79°C24.79°C
  • Humidity: 90 %
  • Wind: 2.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് കൊവിഡ് വ്യപകമായി പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജീവന്‍ രക്ഷിക്കാന്‍ അലോപ്പതി ചികിത്സ തന്നെയാണ് നല്ലതെന്നാണ് മുഖ്യമന്ത്രി. ഇത്തരം അവസരങ്ങളില്‍ മറ്റ് ചികിത്സകള്‍ തേടരുതെന്ന് അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

പ്രായം കുറഞ്ഞവര്‍ മരിച്ചതുമായി ബന്ധപ്പെട്ട് വിശദമായ പഠനം വേണമെന്നും അദ്ദേഹം പറഞ്ഞു. '' പ്രായം കുറഞ്ഞവര്‍ മരിച്ചതുമായി ബന്ധപ്പെട്ട് വിശദമായ പഠനം വേണം. 14 ദിവസം നിരീക്ഷണം കഴിഞ്ഞ ശേഷമാണ് ഇവര്‍ക്ക് രോഗലക്ഷണം കണ്ടത്. ഒരാള്‍ അലോപ്പതി ചികിത്സയിലേക്ക് പോകാതെ മറ്റൊരു ചികിത്സ തേടി. പെട്ടെന്ന് ജീവന്‍ രക്ഷിക്കാന്‍ അലോപ്പതിയെ തന്നെ ആശ്രയിക്കുന്നതാണ് നല്ലതാവുക. ഒരാള്‍ ആ രീതിയിലാണ് മരണമടഞ്ഞത്. തൊട്ടടുത്തയാള്‍ വേറെ ചികിത്സയ്ക്ക് പോയില്ല. എന്നാല്‍ മരണമടഞ്ഞു. ഈ രണ്ട് സംഭവവും പരിശോധിക്കാന്‍ വിദഗ്ധ സമിതിക്ക് നിര്‍ദ്ദേശം നല്‍കി,'' മുഖ്യമന്ത്രി പറഞ്ഞു.

Readers Comment

Add a Comment