Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അടിയന്തര സാഹചര്യം കണക്കിലെടുത്ത് കോവിഡ് ചികിത്സ കാരുണ്യപദ്ധതിയിൽ (കാസ്പ്) ഉൾപ്പെടുത്തി സ്വകാര്യ ആശുപത്രികൾക്കുള്ള നിരക്ക് നിശ്ചയിച്ചതിന് പിന്നാലെ വിശദമാർഗനിർദേശങ്ങളും സർക്കാർ ഇറക്കി.
വർധിക്കുന്ന കോവിഡ് വ്യാപനം നേരിടാൻ സർക്കാർ സംവിധാനങ്ങൾക്ക് മുറമേ സ്വകാര്യ സൗകര്യങ്ങൾകൂടി ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.
മറ്റ് രോഗികളുമായി ഇടപഴകാൻ സാഹചര്യമുണ്ടാക്കാത്തവിധം സ്വകാര്യ ആശുപത്രികളിൽ പ്രത്യേക ബ്ലോക്കോ ഭാഗമോ ‘കോവിഡ് ആശുപത്രി’ എന്ന നിലയിൽ സജ്ജമാക്കണം.
പ്രവേശനത്തിനും തിരിച്ചിറങ്ങുന്നതിനും പ്രത്യേക കവാടം സജ്ജമാക്കണം. ഗ്രാവിഡ് പോസിറ്റീവ് കേസുകൾ കൈകാര്യം ചെയ്യാൻ ചുരുങ്ങിയത് രണ്ട് വാർഡ് വേണം.
ഒരുസമയം കുറഞ്ഞത് 20 രോഗികളെ ചികിത്സിക്കാൻ സൗകര്യമുണ്ടാവണം. കോവിഡ് രോഗികൾക്കായി നീക്കിവെച്ച മൊത്തം കിടക്കകളിൽ 30 ശതമാനത്തിലും കേന്ദ്രീകൃത ഓക്സിജൻ ലഭ്യത വേണം. 10 ശതമാനം കിടക്കകൾ ക്രിട്ടിക്കൽ കെയർ ചികിത്സക്കായുണ്ടാകണം.
കോവിഡ് കേസ് കൈകാര്യം ചെയ്യുന്നതിന് ആശുപത്രി തലത്തിൽ മെഡിക്കൽ ബോർഡ് വേണം. സ്വകാര്യ ആശുപത്രികൾക്ക് ആർ.ടി.പി.സി.ആർ, സി.ബി നാറ്റ്, ട്രൂ നാറ്റ് പരിശോധന നടത്താം.
കാരുണ്യ പദ്ധതി അംഗങ്ങളുടെ സൗകര്യാർഥം കൂടുതൽ സ്വകാര്യ ആശുപത്രികളിൽ കാരുണ്യ നിരക്കിൽ കോവിഡ് ചികിത്സ ലഭ്യമാക്കാൻ താൽക്കാലിക എം പാനെലിമെന്റിനും ആലോചനയുണ്ട്. ഇത്തരം ആശുപത്രികളുമായി ഒന്നുമുതൽ മൂന്നുമാസം വരെയാണ് എം.ഒ.യു ഒപ്പിടുക.
ന്യുമോണിയ അടക്കം കോവിഡ് വൈറസ് ബാധമൂലം ഗുരുതരമാകുന്ന ആറ് അസുഖങ്ങൾ ചികിത്സിക്കാനുള്ള പാക്കേജാണ് സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിച്ചിരിക്കുന്നത്. ജില്ല തലത്തിൽ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് കലക്ടർ അധ്യക്ഷനായ പ്രത്യേക സംവിധാനത്തിനും രൂപം നൽകും.
എം പാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്ന കാപ്സ് അംഗങ്ങളുടെ ചെലവ് സർക്കാർ നേരിട്ട് ആശുപത്രികൾക്ക് നൽകും. ക്ലയിം സമർപ്പിക്കുന്നതിന് പ്രത്യേക ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.
29.68°C







