Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. വൈറസ് ബാധിച്ച് ഡോക്ടര്‍മാര്‍ മരിക്കുന്നത് തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
രാജ്യത്ത് ഇതുവരെ 99 ഡോക്ടര്‍മാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഈ സാഹചര്യത്തില്‍ ആശുപത്രികളില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ അടക്കം ആരോഗ്യപ്രവര്‍ത്തകര്‍ സ്വന്തം സുരക്ഷയില്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം നല്‍കി.
അതേസമയം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. തമിഴ്നാട്ടില്‍ കൊവിഡ് കേസുകള്‍ ഒന്നരലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4496 പോസിറ്റീവ് കേസുകളും 68 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെ പോസിറ്റീവ് കേസുകള്‍ 1,51,820ഉം മരണം 2167ഉം ആയി. ചെന്നൈയില്‍ കൊവിഡ് ബാധിതര്‍ 80,000 കടന്നു. ഡല്‍ഹിയില്‍ 41 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 1647 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ പോസിറ്റീവ് കേസുകള്‍ 116,993. മരണസംഖ്യ 3487.
ഗുജറാത്തില്‍ ആകെ രോഗബാധിതര്‍ 44,648ഉം മരണം 2,081ഉം ആയി. കര്‍ണാടകയില്‍ സ്ഥിതി രൂക്ഷമാണ്. 24 മണിക്കൂറിനിടെ 87 മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആകെ പോസിറ്റീവ് കേസുകള്‍ 47253ഉം മരണം 928ഉം ആയി. ബെംഗളൂരുവില്‍ 1975 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. പശ്ചിമ ബംഗാളില്‍ ആകെ മരണസംഖ്യ 1000 ആയി. 24 മണിക്കൂറിനിടെ 1589 കൊവിഡ് കേസുകളും 20 മരണവും റിപ്പോര്‍ട്ട് ചെയ്തു. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ പശ്ചിമ ബംഗാള്‍ നിയമസഭ കെട്ടിടം പത്ത് ദിവസത്തേക്ക് അടച്ചുപൂട്ടി. ആന്ധ്രയില്‍ 44 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ബിഹാറില്‍ കൊവിഡ് കേസുകള്‍ 20,000 കടന്നു.
29.68°C







