Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാവിലെ വീട്ടുകാര്യങ്ങളെല്ലാം നോക്കി, മക്കള്‍ക്കും ഭര്‍ത്താവിനും കൊടുത്തയയ്ക്കാനുള്ള ടിഫിനും ലഞ്ചും ശരിയാക്കി, വീട്ടില്‍ പ്രായമായവരുണ്ടെങ്കില്‍ അവരുടെ കാര്യവും നോക്കിയിട്ടാവും ഉദ്യോഗസ്ഥരായ സ്ത്രീകളുടെ ദിവസം തുടങ്ങുക. ഇതിനിടയ്ക്ക് മനസ്സമാധാനത്തോടെ ഒരു ഗ്‌ളാസ് ചായ കുടിക്കാന്‍ പോലും പലപ്പോഴും നേരം കിട്ടില്ല. ഓര്‍ക്കുക, സര്‍വീസ് കാലത്ത് ഉത്സാഹത്തോടെ ജോലി ചെയ്ത് റിട്ടയര്‍മെന്റ് ലൈഫ് ആരോഗ്യത്തോടെയും ഉല്ലാസത്തോടെയും കഴിയാന്‍ ആഹാരകാര്യത്തിലും വ്യായാമത്തിലും അല്പം ശ്രദ്ധ കാണിച്ചേ പറ്റൂ. ഉദ്യോഗസ്ഥകള്‍ക്കു മാത്രമായി ചില ഹെല്‍ത്ത് ടിപ്‌സ്:

ഓഫീസിലേക്ക് ലഞ്ച്
ബോക്‌സ് എടുക്കുമ്പോള്‍

ലഞ്ച് ബോക്‌സ് അലങ്കരിക്കാന്‍ ദിവസവും അച്ചാര്‍ കൊണ്ടുപോകുന്നത് ആരോഗ്യകരമല്ല. അച്ചാറിലുള്ള ഉപ്പും എണ്ണയും രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ ഇടയാക്കും. പുറത്തു നിന്ന് വാങ്ങിയ അച്ചാറില്‍ മാരകരോഗങ്ങള്‍ പോലും വരുത്തിവയ്ക്കാവുന്ന കൃത്രിമ പ്രിസര്‍വേറ്റീവുകളും അടങ്ങിയിട്ടുണ്ടാകും.ഓഫീസിലെ ടീ ബ്രേക് സമയത്ത് എണ്ണപ്പലഹാരങ്ങളും ബേക്കറി പലഹാരങ്ങളും കഴിക്കുന്നത് ഒഴിവാക്കുക. ഇടയ്ക്ക് ഒരു നാരങ്ങാവെള്ളം കുടിക്കാം.  ഇടവേളകളില്‍ കഴിക്കാന്‍ ഡ്രൈ ഫ്രൂട്ട്‌സ്, വീട്ടില്‍ നിന്നു തന്നെ പേരയ്ക്ക, ആപ്പിള്‍, സബര്‍ജല്ലി, മാതളം ഇവയിലേതെങ്കിലും ചെറിയൊരു സ്‌നാക്‌സ് ബോക്‌സിലാക്കി ബാഗില്‍ കരുതുക. എത്ര തിരക്കുണ്ടായാലും ബ്രേക് ഫാസ്റ്റ് ഒഴിവാക്കരുത്. അതിന് സമയം കിട്ടുന്ന വിധത്തില്‍ ജോലികള്‍ ക്രമീകരിക്കുക. ഉച്ചഭക്ഷണത്തിനൊപ്പം ഒരു സാലഡ് നിര്‍ബന്ധമായും കഴിക്കുക. ഇതില്‍ മുളപ്പിച്ച പയര്‍ വര്‍ഗങ്ങളും ചേര്‍ക്കുക.ദിവസവും ഒരു മുട്ടയുടെ വെള്ള കഴിക്കുക. പയര്‍ വര്‍ഗങ്ങള്‍, നട്‌സ്, നെല്ലിക്ക, പഴങ്ങള്‍, ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചെറു മത്സ്യങ്ങള്‍, ആഴ്ചയില്‍ ഒരിക്കല്‍ നാടന്‍ കോഴിയിറച്ചി എന്നിവ ആരോഗ്യം ഉറപ്പാക്കും. വീട്ടിലേക്ക് ട്രെയിനിലാണ് മടക്കയാത്രയെങ്കില്‍ എണ്ണപ്പലഹാരങ്ങള്‍ക്കു പകരം  രണ്ടോ മൂന്നോ ഡ്രൈ ഫ്രൂട്ടോ പഴങ്ങളോ കഴിക്കുക. ജ്യൂസുകള്‍, പോഷക ഘടകങ്ങള്‍ ശരിയായ അനുപാതത്തില്‍ ചേര്‍ത്ത് തയാറാക്കിയ സ്മൂത്തികള്‍ എന്നിവ ആരോഗ്യവും സൗന്ദര്യവും പ്രസരിപ്പും നല്‍കും. ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക

ഉദ്യോഗസ്ഥകള്‍
വ്യായാമം മറക്കല്ലേ

ആഴ്ചയില്‍ നാലു ദിവസമെങ്കിലും വ്യായാമം ചെയ്യുക. ഇത് വൈകിട്ടായാലും മതി. വ്യായാമം ചെയ്യുന്നത് ഒഴിഞ്ഞ വയറോടെ ആകണമെന്നു മാത്രം. വ്യായാമം കഴിഞ്ഞ് ഒന്നോ രണ്ടോ മണിക്കൂറിനു ശേഷമേ ഭക്ഷണം കഴിക്കാവൂ. 
ലിഫ്റ്റ്, എസ്‌കലേറ്റര്‍ എന്നിവ ഒഴിവാക്കി പടികള്‍ കയറുന്നതാണ് ആരോഗ്യകരം. ഉയരത്തിനനുസരിച്ച് തൂക്കം നിയന്ത്രിക്കുകയും വേണം. 

ആരോഗ്യ പരിശോധന
ഒഴിവാക്കരുത്

35 വയസ് കഴിഞ്ഞാല്‍ ആറു മാസത്തിലൊരിക്കല്‍ ബോഡി ചെക്കപ്പ് നടത്തണം. പാരമ്പര്യ രോഗങ്ങളുള്ളവര്‍ വിവരം ഡോക്ടറോടു പറയണം. 35 വയസ് പിന്നിട്ടവര്‍ നിര്‍ബന്ധമായും സ്തനാര്‍ബുദ പരിശോധനയും നടത്തണം.

Readers Comment

Add a Comment