Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ജീവനക്കാരോട് അവധി റദ്ദാക്കി ഉടന്‍ ജോലിക്ക് ഹാജരാകാന്‍ വകുപ്പ് തല നിര്‍ദ്ദേശം. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് അടിയന്തരമായി തിരികെ ജോലിക്കെത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. ദീര്‍ഘകാല ശൂന്യവേതന അവധി, ആരോഗ്യപരമായ കരണങ്ങളാല്‍ ഉള്ള അവധി, പഠന അവധി എന്നിവ ഒഴികെ മറ്റ് അവധികളിലുള്ളവര്‍ ജോലിക്കെത്തണം.
ഏഴ് ദിവസത്തിനുള്ളില്‍ ഇവര്‍ ജോലിക്ക് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.
പൂന്തുറ അടക്കമുള്ള സ്ഥലങ്ങളില്‍ സൂപ്പര്‍ സ്പ്രെഡ് ഉണ്ടാവുകയും സംസ്ഥാനത്ത് കൊവിഡ് വ്യാപനം സാമൂഹ്യ വ്യാപനത്തിലേക്ക് അടുക്കുകയും ചെയ്യുന്നതനിലാണ് ജീവനക്കാരുടെ അവധി റദ്ദാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ബന്ധിതരാവുന്നത്. സംസ്ഥാനത്ത് കൂടുതല്‍ ഐ.സി യൂണിറ്റുകള്‍ സജ്ജീകരിക്കണമെന്ന് മഹാരാഷ്ട്രയില്‍ ചികിത്സയ്ക്ക് പോയി തിരിച്ചു വന്ന മെഡിക്കല്‍ സംഘം സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.
രോഗവ്യാപനം കൂടുതലുള്ള മഹാരാഷ്ട്രയിലെ ചികിത്സാനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണിത്. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ക്രമാനുഗതമായി ഐ.സി.യു കിടക്കകളൊരുക്കാന്‍ കഴിഞ്ഞിരുന്നില്ല.രോഗികളില്‍ പത്ത് ശതമാനം വരെ രോഗികളെയാണ് ഐ.സി.യുവില്‍ പ്രവേശിപ്പിക്കുന്നത്.