Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:13 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റീനില്‍. 9 ഡോക്ടര്‍മാരും 8നഴ്‌സുമാരുമടക്കമുള്ള 21 ജിവനക്കാരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നത്. ഇതോടെ ആശുപത്രിയിലെ സ്‌പെഷ്യാലിറ്റി ഒപികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഐപി അഡ്മിഷനുകളും നിര്‍ത്തിയിട്ടുണ്ട്.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് കൂടുതല്‍ പൊസിറ്റീവ് കേസുകള്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ജൂണ്‍ ഒന്ന്, രണ്ട്, മൂന്ന് തിയതികളില്‍ വാര്‍ഡില്‍ കിടന്ന രോഗിക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണങ്ങളോടെ 7പേര്‍ എത്തിയതില്‍ അഞ്ച് പേരുടെ ഫലം പോസിറ്റീവായിരുന്നു.

എന്നാല്‍ പൊസിറ്റീവ് കേസുകള്‍ ജില്ലാ ഭരണകൂടം അറിയിക്കാത്തത് ആശങ്കയിലാഴ്ത്തുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. പൊസിറ്റീവ് കേസുകള്‍ അറിയിക്കുന്നില്ലെന്ന് അധികൃതര്‍ ഡിഎച്ച്‌എസിന് പരാതി നല്‍കിയിട്ടുണ്ട്.

Readers Comment

Add a Comment