Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചൈനയില്‍ ബ്യൂബൊണിക് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തതോടെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. വടക്കന്‍ ചൈനയിലെ ബയ്ണിയര് നഗരത്തിലെ ആശുപത്രിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ നഗരത്തില്‍ പ്ലേഗ് പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ സ്വയംപ്രതിരോധം നടത്തണമെന്നും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.ബ്യൂബൊണിക് പ്ലേഗ് ബാധിച്ച് 24 മണിക്കൂറിനുള്ളില്‍ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം സംഭവിക്കുമെന്നാണ് ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തില്‍ പറയുന്നത്.
പനി, തലവേദന, ഛര്‍ദി എന്നിവയാണ് ആദ്യ രോഗലക്ഷണങ്ങള്‍ ഇവയ്ക്ക് പുറമെ രോഗം മൂര്‍ച്ഛിച്ചാല്‍ ത്വക്ക് കറുപ്പ് നിറത്തിലാവുകയും മരണം തന്നെ സംഭവിക്കുകയും ചെയ്യുന്നു. വടക്കന്‍ മംഗോളിയയിലെ ഖൊവ് പ്രവിശ്യയില്‍ ബുധനാഴ്ച രണ്ടു പേര്‍ക്കു പ്ലേഗ് രോഗം സംശയിക്കുന്നതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 27 ഉം 17 ഉം വയസുള്ള സഹോദരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മാര്മറ്റിന്റെ (എലി വര്‍ഗത്തില്‍പ്പെട്ട ജീവി) ഇറച്ചി കഴിച്ചതായി ഇവര്‍ വെളിപ്പെടുത്തിയിരുന്നു. ഈ ഇറച്ചി കഴിക്കരുതെന്ന് അധികൃതര്‍ ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുമായി സമ്പർക്കത്തിലേര്‍പ്പെട്ട 146 പേരെ ഐസൊലേറ്റ് ചെയ്തു.