Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

രാജ്യത്ത് കൊവിഡ് ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 442 കൊവിഡ് മരണവും 22,771 കൊവിഡ് കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതര്‍ 6,48,315ഉം മരണസഖ്യ 18,655ഉം ആയി ഉയര്‍ന്നു. അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ അടച്ച ഡല്‍ഹി ജമാ മസ്ജിദ് ഇന്ന് മുതല്‍ പ്രാര്‍ത്ഥനക്കായി തുറന്നു കൊടുത്തു.
ഒരു ദിവസത്തെ ഏറ്റവും കൂടിയ പ്രതിദിന കൊവിഡ് കണക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. നിലവില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2, 35, 433 ആണ്. 3,94,227 പേര്‍ക്ക് അസുഖം ഭേദമായിട്ടുണ്ട്. രോഗ മുക്തി നിരക്ക് 60.80 ശതമാനമായി ഉയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവരെക്കാള്‍ 1,58,794 പേര്‍ക്ക് അസുഖം മാറിയിട്ടുണ്ട്.
ഇന്ത്യയില്‍ നിലവിലെ കൊവിഡ് മരണ നിരക്ക് 4.52 ആയിട്ടുണ്ട്. കൊവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കുറവാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതേസമയം തദ്ദേശീയ വാക്‌സിനായ കോവാക്‌സിന്‍ ആഗസ്ത് 15ന് പുറത്തിറക്കാനുള്ള ഐ.സി.എം.ആര്‍ നിര്‍ദേശം പ്രായോഗികമായേക്കില്ലെന്നാണ് വിലയിരുത്തല്‍.
മൂന്ന് മാസമെങ്കിലും പരീക്ഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. രാജ്യത്ത് 1.02 ലക്ഷം ഓക്‌സിജന്‍ സിലിണ്ടറുകളും മെക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായിട്ടുള്ള 6154 വെന്റിലേറ്ററുകളും വിവിധ ആശുപത്രികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.