Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:20 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ 19 ലോകം മൊത്തം വിനാശം വിതച്ചുകൊണ്ടിരിക്കെ വാക്‌സിന്‍ കണ്ടെത്താനുള്ള പരീക്ഷണത്തിലാണ് ലോകരാജ്യങ്ങള്‍. ചൈന, ബ്രിട്ടന്‍, ജര്‍മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇതിനായുള്ള പരീക്ഷണം നേരത്തെ ആരംഭിച്ചിരുന്നു. ബ്രിട്ടനും അമേരിക്കയും വാക്‌സിന്റെ ആദ്യരൂപം വികസിപ്പിക്കുയും മനുഷ്യരില്‍ പരീക്ഷിക്കുകയും ചെയ്തു.

ഇപ്പോഴിതാ ഇന്ത്യയിലും കൊവിഡിനെതിരായ പരീക്ഷണ വാക്‌സിന്‍ വികസിപ്പിച്ചുകഴിഞ്ഞെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. വാക്‌സിന്‍ മനുഷ്യരില്‍ പരീഷിക്കാനും അനുമതി ലഭിച്ചിട്ടുണ്ട്. ഭാരത് ബയോടെക്കാണ് കോവാക്‌സിന്‍ ടിഎം എന്ന പേരില്‍ ഇന്ത്യയിലെ ആദ്യ പരീക്ഷണ വാക്‌സിന്‍ വികസിപ്പിച്ചത്.

വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി ഡി.സി.ജി.എ നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഘട്ടങ്ങളായാണ് മനുഷ്യരില്‍ പരീക്ഷിക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ വാക്‌സിന്‍ പരീക്ഷണം മനുഷ്യരില്‍ നടത്തും.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ എന്നിവരുമായി സഹകരിച്ചാണ് ഭാരത് ബയോടെക് വാക്‌സിന്‍ വികസിപ്പിച്ചത്.

Readers Comment

Add a Comment