Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരത്ത് പട്ടം എസ്.യു.ടി ആശുപത്രി മാനേജ്‌മെന്റിന് എതിരെ നഴ്‌സുമാര്‍ ഒന്നടങ്കം സമരം തുടങ്ങി. നഴ്‌സുമാരുടെ ചുമലില്‍ നഴ്‌സിംഗുമായി ബന്ധമില്ലാത്ത ജോലികള്‍ കെട്ടിവയ്ക്കുന്നതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചും, ഇതുമായി ബന്ധപ്പെട്ട് യു.എന്‍.എ (യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍) എസ്.യു.ടി യൂണിറ്റ് പ്രസിഡന്റിനെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ഇന്നു മുതല്‍ നഴ്‌സുമാര്‍ കൂട്ടത്തോടെ പണിമുടക്ക് പ്രഖ്യാപിച്ച് സമരത്തിനിറങ്ങിയത്. ആശുപത്രിയിലെ അടിയന്തര ശുശ്രൂഷാ വിഭാഗം ഒഴികെ മറ്റെല്ലാ വിഭാഗങ്ങളിലെയും നഴ്‌സുമാര്‍ പണിമുടക്കിയതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണമായും താറുമാറായി.
ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, ആശുപത്രിയിലെ അശാസ്ത്രീയ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കുക എന്നിവയാണ് നഴ്‌സുമാരുടെ മറ്റ് ആവശ്യങ്ങള്‍. എസ്.യു.ടി പട്ടം ആശുപത്രിയില്‍ കംപ്യൂട്ടര്‍വത്കരണത്തിന്റെ മറവില്‍ നഴ്‌സുമാര്‍ക്ക് അധിക ജോലി അടിച്ചേല്പിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കം. ലാബ് സാമ്പിളിന്റെ ബാര്‍ കോഡ് എടുക്കുന്നത് ഉള്‍പ്പെടെ, നഴ്‌സിംഗുമായി ബന്ധമില്ലാത്ത ജോലികള്‍ ചെയ്യാനാവില്ലെന്ന് സംഘടന ആശുപത്രി മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. നേരത്തേ ലാബ് ടെക്‌നിഷ്യന്മാര്‍ ആണ് ഈ ജോലി ചെയ്തിരുന്നത്. പരിഷ്‌കാരവുമായി ബന്ധപ്പെട്ട് ചര്‍ച്ച വിളിക്കാന്‍ അസോസിയേഷന്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല.
അതിനിടെ, ബാര്‍ കോഡ് ഇല്ലെന്ന കാരണത്താല്‍ ഒരു രക്തസാമ്പിള്‍ സ്വീകരിക്കാന്‍ ലാബ് ജീവനക്കാര്‍ തയ്യാറാകാതിരുന്ന സംഭവം ഉണ്ടായി. ഈ ദിവസം അസോസിയേഷന്റെ യൂണിറ്റ് പ്രസിഡന്റ് അഭിനന്ദിന് കാത്ത് ലാബില്‍ ആയിരുന്നു ഡ്യൂട്ടി. രക്ത സാമ്പിള്‍ സ്വീകരിക്കാതിരുന്ന സംഭവത്തില്‍ ഇടപെടാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. എന്നാല്‍ ഈ വസ്തുത പരിഗണിക്കാതെയും രക്ത സാമ്പിള്‍ പരിശോധനയ്ക്ക് എടുക്കാതിരുന്ന ലബോറട്ടറി സ്റ്റാഫിനെതിരെ നടപടി സ്വീകരിക്കാതെയും, അസോസിയേഷന്‍ പ്രസിഡന്റ് അഭിനന്ദിനെ പ്രതികാരബുദ്ധിയോടെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. എല്ലാ വാര്‍ഡിലും ബാര്‍ കോഡ് മെഷീന്‍ സ്ഥാപിച്ചതിനു പിന്നില്‍ ആശുപത്രി മാനേജ്‌മെന്റിലെ തന്നെ ചിലരുടെ കമ്മീഷന്‍ കോഴ ഉണ്ടെന്നും യു.എന്‍.എ ആരോപിക്കുന്നു.സംഘടനയുടെ യൂണിറ്റ് പ്രസിഡന്റ് അഭിനന്ദിനെ ജോലിയില്‍ തിരിച്ചെടുക്കും വരെ പണിമുടക്ക് തുടരുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
30.82°C







