Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:45 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് മഹാമാരി മൂലം ലോകത്ത് അഞ്ച് കോടിയ്ക്കടുത്ത് ജനങ്ങൾ മരിച്ചേക്കുമെന്ന് പഠനം. കോവിഡ് മഹാമാരി ഇപ്പോൾ വ്യാപിക്കുന്നത് 1918 കാലത്ത് ലോകത്തെ വിറപ്പിച്ച ഫ്ലൂ പോലെയാണെന്നും പഠനം നിരീക്ഷിച്ചു. മെഡിക്കല്‍ ജേണലായ ദി ലാന്‍സെറ്റിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. രോഗവ്യാപനത്തോത് ഇനിയും ഉയർന്നാൽ ലോകത്ത് അഞ്ച് കോടിയിലും പത്ത് കോടിയിലും ഇടയ്ക്ക് എണ്ണത്തിൽ ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്നും പഠനം മുന്നറിയിപ്പ് നൽകി. ചൈനീസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ ഡയറക്ടര്‍ ഗാവോ ഫു ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. നിലവിൽ കോവിഡ് രോഗം ബാധിച്ച് ലോകത്ത് നാല് ലക്ഷത്തിലധികം ആളുകളുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. ലോകത്ത് ആകെ 73 ലക്ഷം പേരിലാണ് മഹാമാരി പിടിമുറുക്കിയത്. വൈറസ് വ്യാപനം ദീർഘനാൾ നീണ്ടു നിന്നേക്കുമെന്നും ലാൻസെറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. 

Readers Comment

Add a Comment