Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:54 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആരോഗ്യപ്രവർത്തകർ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന പിപിഇ കിറ്റുകളുടെയും വ്യാജഉല്പന്നങ്ങൾ വിപണിയിലിറങ്ങുന്നത് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാഴ്ത്തുന്നു. ഗുണമേന്മയില്ലാത്ത ഈ കിറ്റുകൾ വിദഗ്ദർ നിർദേശിക്കുന്ന ഗുണമേന്മയുള്ള കിറ്റുകൾക്കൊപ്പം കൂട്ടിക്കലർത്തി വിപണിയിലെത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈ വ്യാജ കിറ്റുകൾ ആരോഗ്യപ്രവർത്തകരുടെ ജീവന് തന്നെ ഭീഷണിയാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ദില്ലിയിൽ മരിച്ച രണ്ട് മലയാളി നഴ്സുമാർക്ക് നൽകിയ പിപിഇ കിറ്റുകളെ സംബന്ധിച്ച് പരക്കെ ആക്ഷേപം നിലനിന്നിരുന്നു. ഇന്ത്യയിലെ വൻ നഗരങ്ങളിലെ ആശുപത്രികളിൽ ഉപയോഗിക്കുന്ന പിപിഇ കിറ്റുകളുടെ ഗുണനിലവാരത്തെക്കുറിച്ച് അവിടെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ തന്നെ ആശങ്കയുന്നയിച്ചിട്ടും ആശുപത്രികൾ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. മാർക്കറ്റിൽ വളരെ തുച്ഛമായ വിലയ്ക്ക് കിട്ടുന്ന വ്യാജ കിറ്റുകൾ പല ആശുപത്രികളും രഹസ്യമായി ഉപയോഗിക്കുന്നുവെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണാൻ കേന്ദ്രസർക്കാർ മുന്നിട്ടിറങ്ങണമെന്നാണ് രാജ്യമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകരുടെ ആവിശ്യം.  

Readers Comment

Add a Comment