Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:13 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് ഇന്ന് മുതൽ ആന്റിബോഡി പരിശോധന ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ്. ആദ്യ ഘട്ടത്തിൽ 10000 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയയ്ക്കുക. സംസ്ഥാനത്ത്‌ സാമൂഹ്യവ്യാപനം നടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് ആരംഭിക്കുന്നത്. ഇതുമൂലം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗികളെയും കണ്ടെത്താം. രോഗികളുടെ എണ്ണം കൂടുതലുള്ള പാലക്കാട്, കണ്ണൂർ, കാസർകോട്, മലപ്പുറം, തൃശ്ശൂർ, തിരുവനന്തപുരം, ജില്ലകളിൽ ആയിരം കിറ്റുകൾ വീതം ഈ ഘട്ടത്തിൽ നൽകാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ബാക്കിയുള്ള ജില്ലകൾക്ക് 500 കിറ്റുകൾ വീതവും നൽകും. രോഗ സാധ്യത കൂടുതലുള്ള ആശുപത്രി ജീവനക്കാർ, ആശാപ്രവർത്തകർ, മാധ്യമപ്രവർത്തകർ മുതലായവരുടെ സാമ്പിളുകൾ ആയിരിക്കും പ്രധാനമായും ഉൾപ്പെടുത്തുക. എന്നാൽ കേരളത്തിൽ സമൂഹ്യവ്യാപനം നടക്കുന്നില്ലെന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറും മുഖ്യമന്ത്രി പിണറായി വിജയനും പ്രഖ്യാപിച്ചത്. പരിശോധനയ്ക്കായി കേരളം ഒരു ലക്ഷം കിറ്റുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്.

Readers Comment

Add a Comment