Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കോവിഡ് രോഗ വ്യാപനം തടയുന്നതിൽ ഫേസ് മാസ്‌ക്കുകൾ വലിയ അളവോളം സഹായിച്ചു എന്നതിന് തെളിവുകൾ ലഭിച്ചതായി ലോകാരോഗ്യ സംഘടന. മൂക്കിലൂടെയും വായിലൂടെയുമുള്ള സ്രവങ്ങളിലൂടെ രോഗം പകരുന്നത് തടയാൻ മാസ്കുകൾ സഹായിച്ചു എന്നാണ് ആരോഗ്യസംഘടന നിരവധി പരീക്ഷ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയത്. വായുവിലൂടെയും ശ്വാസത്തിലൂടെയും വരെ പകരാൻ സാധ്യതയുള്ള കൊറോണ വൈറസ് വ്യാപിക്കാതിരിക്കാൻ മാസ്ക്ക് രക്ഷകനായി എന്ന് സംഘടന പരസ്യമായി പ്രഖ്യാപിച്ചു. അറുപത് കഴിഞ്ഞവരും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും മെഡിക്കല്‍ മാസ്‌ക്കുകൾ തന്നെ ധരിക്കണമെന്നാണ് സംഘടനയുടെ നിർദേശം. പൊതുജനങ്ങൾ മാസ്ക്ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നും ലോകാരോഗ്യസംഘടന ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. അമേരിക്ക, കാനഡ, ലണ്ടന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നായി 12 യൂണിവേഴ്‌സിറ്റികളില്‍ നിന്നുമുള്ള വിദഗ്ദർ അടങ്ങിയ സംഘമാണ് മാസ്‌ക്കുകളുടെ ഗുണഫലങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തിയത്. ദ ലാന്‍സെറ്റ് മാസിക ഈ പഠനഫലം പ്രസിദ്ധീകരിച്ചു.